എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡബ്ല്യുസിസിയെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി കെ കെ ശൈലജ

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവി (ഡബ്ല്യുസിസി)നെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം സെന്റി തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച, 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ജനവിധി തേടി പ്രമുഖർനാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച, 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ജനവിധി തേടി പ്രമുഖർ

എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമപോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യുസിസിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വ്വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂ.

wcc-15563341

സമൂഹവും ഭരണകര്‍ത്താക്കളും ഇടപെട്ടാല്‍മാത്രമേ ഇവയെ നിയന്ത്രിക്കാനും തുരത്താനും കഴിയൂ എന്നും മന്ത്രി പറഞ്ഞു. നടി രേവതി അധ്യക്ഷത വഹിച്ചു. ഡബ്ല്യുസിസി കേരളത്തില്‍ മാത്രമൊതുങ്ങാതെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് തമിഴ് സിനിമാ സംവിധായകന്‍ പാ.രഞ്ജിത്ത് പറഞ്ഞു.


സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാത്രമല്ല നിലനില്‍ക്കുന്ന ജാതി മത വിവേചനങ്ങള്‍ക്കെതിരെയും ഡബ്ല്യുസിസിയുടെ ശബ്ദമുയരണമെന്നും പി. കെ. റോസിയുടെ കാലത്ത് ഡബ്ല്യുസിസിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് നാടുവിട്ട് ഓടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ഡോ. ബിജു, തിരക്കാഥാകൃത്ത് ശ്യാം പുഷ്‌ക്കര്‍, ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ നേടിയ നിര്‍മ്മാതാവ് ഗുനീത മോംഗ, സ്വര ഭാസ്‌കര്‍, ആഷ ആച്ചി ജോസഫ്, അജിത, വിധു വിന്‍സെന്റ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.

Ernakulam
English summary
Health minister K K Shylaja about WCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X