എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണയം വീഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി!!

Google Oneindia Malayalam News

ആലുവ: നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന്‍ ആലുവയില്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യ മന്ത്രി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും ശൈലജ പറഞ്ഞു. സംഭവത്തില്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി തന്നെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

1

ആശുപത്രികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മൂമ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിട്ടും കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് മടങ്ങി അയക്കുകയായിരുന്നു. വെള്ളവും പഴവും നല്‍കിയാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

കേരളത്തെ പോലെയൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്നും, ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെട്ടു. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്ന് ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക കനുങ്കെ പറഞ്ഞു. മറ്റ് നടപടികള്‍ വിവരങ്ങള്‍ കൂടുതലായി ലഭിച്ച ശേഷമെന്നും അവര്‍ വ്യക്തമാക്കി. കുട്ടി മരിക്കാന്‍ കാരണം നാണയം വിഴുങ്ങിയതല്ല. കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടായിരുന്നില്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

മൂന്ന് വയസ്സുകാരന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാണയം വിഴുങ്ങിയത്. ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ഒരിടത്ത് പോലും മതിയായ ചികിത്സ നല്‍കിയില്ല. ഇവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു മറുപടി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് പൃഥ്വിരാജിന്റെ നില മോശമാവുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്.

Ernakulam
English summary
health minister kk shailaja announced investigation in aluva child death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X