എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കൊറോണ വൈറസ്: സഹപ്രവർത്തകർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാലടിക്കടുത്തെ ശ്രീമൂലനഗരതം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയാണ് ഇവർ. ഇവർ കുട്ടികൾക്കുപ്പെടെ കുത്തിവെയ്പെടുത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവരുമായി ഇടപഴകിയവരോടും കഴിഞ്ഞ ദിവസങ്ങളിൽ ഇടപഴകിയവരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ബസ്സില്‍ കൊറോണ രോഗികള്‍; യാത്രക്കാര്‍ ഇറങ്ങിയോടി, നിലവിളിച്ച് കണ്ടക്ടര്‍, പിന്നീട് സംഭവിച്ചത്...ബസ്സില്‍ കൊറോണ രോഗികള്‍; യാത്രക്കാര്‍ ഇറങ്ങിയോടി, നിലവിളിച്ച് കണ്ടക്ടര്‍, പിന്നീട് സംഭവിച്ചത്...

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

നീലീശ്വരം സ്വദേശിയായ നഴ്സിന്റെ വീട്ടുകാരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഫലം വരുന്നതോടെ മാത്രമേ ഇവരിൽ നിന്ന് ആർക്കെങ്കിലും രോഗം വ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ. എന്നാൽ ആരോഗ്യ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്.

coronavirus-15

അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇതിനിടെ പറവൂർ, ചേന്ദമംഗലം എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂവൈത്തിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരീച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പറവൂർ ചിറ്റാറ്റുകര സ്വദേശികളാണ്. വിദേത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. സ്രവപരിശോധന നടത്തിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ചേന്ദമംഗലത്ത് ക്വാറന്റൈനിൽ കഴിഞ്ഞുവരുന്ന മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

ഉത്ര കൊലപാതകത്തില്‍ ആദ്യശ്രമത്തില്‍ മനസ്താപമെന്ന് സൂരജ്; പക്ഷെ... വിദഗ്ധ സമിതി റിപ്പോര്‍ട്ട്ഉത്ര കൊലപാതകത്തില്‍ ആദ്യശ്രമത്തില്‍ മനസ്താപമെന്ന് സൂരജ്; പക്ഷെ... വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഇതൊന്നും ബാധിക്കില്ലെന്ന് ആഷിക്ക്... നാല് ചിത്രങ്ങള്‍ വരട്ടെ, നായകനെ വില്ലനാക്കാന്‍ അലി അക്ബര്‍!!ഇതൊന്നും ബാധിക്കില്ലെന്ന് ആഷിക്ക്... നാല് ചിത്രങ്ങള്‍ വരട്ടെ, നായകനെ വില്ലനാക്കാന്‍ അലി അക്ബര്‍!!

Ernakulam
English summary
Health worker tests coronavirus positive in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X