എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേ​ന​ലി​ന് മു​ൻ​പേ പൊ​ള്ളി കേ​ര​ളം; ചൂ​ടി​ന്‍റെ അ​ള​വ് ശ​രാ​ശ​രി 35 ഡി​ഗ്രി

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: വേ​ന​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നും മു​ൻ​പേ ക​ന​ത്ത ചൂ​ടി​ല്‍ പൊ​ള്ളി കേ​ര​ളം. നി​ല​വി​ല്‍ ദി​നം​പ്ര​തി സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തു​ന്ന ചൂ​ടി​ന്‍റെ അ​ള​വ് ശ​രാ​ശ​രി 35 ഡി​ഗ്രി​ വ​രെ​യാ​ണ്. പോ​യ​വ​ര്‍ഷം ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 32 ഡി​ഗ്രി​ചൂ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​വ​ര്‍ഷം ര​ണ്ട് ശ​ത​മാ​നം കൂ​ടു​ത​ല്‍ ചൂ​ട് ശ​രാ​ശ​രി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

<strong>കോടികൾ ചിലവഴിച്ച മൈതാനങ്ങൾക്ക് സംരക്ഷണമില്ല; പശ്ചിമ കൊച്ചിയിലെ കളി മൈ താനങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു</strong>കോടികൾ ചിലവഴിച്ച മൈതാനങ്ങൾക്ക് സംരക്ഷണമില്ല; പശ്ചിമ കൊച്ചിയിലെ കളി മൈ താനങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

മ​ധ്യ​കേ​ര​ള​ത്തി​ല്‍ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മ​റ്റു​ള്ള ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് താ​പ​നി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പ​ടു​ത്തി​യി​ട്ടു​ണ്ട്. 32 ശ​ത​മാ​ന​മാ​ണ് എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന താ​പ​നി​ല​യു​ടെ അ​ള​വ്. എ​ന്നാ​ല്‍ കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ചൂ​ട് 34 ഡി​ഗ്രി​യാ​ണ് പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ പോ​യ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് താ​പ​നി​ല​യി​ല്‍ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Heat

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി 35 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് താ​പ​നി​ല​യു​ടെ അ​ള​വ്. ക​ഴി​ഞ്ഞ വ​ര്‍ഷം 33 ഡി​ഗ്രി​യാ​ണ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ന്‍റെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ ചൂ​ട്. ഈ ​സ്ഥാ​ന​ത്താ​ണ് 35 ഡി​ഗ്രി​യി​ലെ​ത്തി നി​ല്‍ക്കു​ന്ന​ത്. പാ​ല​ക്കാ​ട് പോ​യ വ​ര്‍ഷം 36 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്ത് ഈ ​വ​ര്‍ഷം 37ഉം ​ക​ട​ന്ന് ചൂ​ട് ക​ന​ക്കു​ക​യാ​ണ്. പോ​യ​വ​ര്‍ഷം മ​ല​മ്പു​ഴ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 42 ഡി​ഗ്രി​യാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ റെ​ക്കോ​ര്‍ഡ് ചൂ​ട്. ഇ​ക്കു​റി അ​തി​നെ മ​റി​ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

വേ​ന​ല്‍ക്കാ​ലം ആ​രം​ഭി​ച്ച ഫെ​ബ്രു​വ​രി​യു​ടെ ആ​ദ്യ ആ​ഴ്ച്ച​ക​ളി​ല്‍ ചൂ​ട് ശ​രാ​ശ​രി 35ല്‍ ​എ​ത്തി​യ​തോ​ടെ വ​രും ആ​ഴ്ച​ക​ളി​ല്‍ ഇ​നി​യും ചൂ​ട് കൂ​ടു​വാ​നാ​ണ് സാ​ധ്യ​ത. മാ​ർ​ച്ചും ക​ട​ന്ന് ഏ​പ്രി​ലി​ല്‍ എ​ത്തു​ന്ന​തോ​ടെ സം​സ്ഥാ​നം വേ​ന​ല്‍ ചൂ​ടി​ല്‍ വേ​ന്തു​രു​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​ര്‍ദ്ര​ത അ​ഥ​വ ഹ്യൂ​മി​ഡി​റ്റി പോ​യ ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​യ​താ​ണ് ഈ ​വ​ര്‍ഷം ചൂ​ട് കൂ​ടു​വാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. സൂ​ര്യാ​ഘാ​ത​വും കു​ടി​വെ​ള്ള ക്ഷാ​മ​വും ക​ന​ത്ത ഉ​ഷ്ണ​വു​മെ​ല്ലാ​മാ​ണ് അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​ത്തി​നു ശേ​ഷ​മെ​ത്തു​ന്ന വേ​ന​ല്‍കാ​ല​മാ​യ​തി​നാ​ല്‍ പ്ര​കൃ​തി​യു​ടെ സ്വ​ഭാ​വം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലും മേ​ല്‍മ​ണ്ണി​ലു​മു​ള്ള ഈ​ര്‍പ്പം വ​റ്റി വ​ര​ളു​ക​യാ​ണ്. ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് ക്ര​മാ​ധീ​ത​മാ​യി കു​റ​യു​ക​യും ചെ​യ്യു​ന്ന​ത് ഇ​ര​ട്ടി ദോ​ഷം ചെ​യ്യും. ഒ​രു​പ​ക്ഷെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ​ര​ള്‍ച്ച​യ്ക്കാ​യി​രി​ക്കും സം​സ്ഥാ​നം സാ​ക്ഷ്യം വ​ഹി​ക്കു​ക. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മാ​ര്‍ച്ച് മ​ധ്യ​ത്തോ​ടെ​യാ​ണ് കേ​ര​ളം ക​ന​ത്ത ചൂ​ടി​നെ ഉ​ള്‍ക്കൊ​ണ്ടി​രു​ന്ന​ത്. പോ​യ​വ​ര്‍ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ചൂ​ട് വ​ർ​ധി​ച്ചു.

ഈ ​വ​ര്‍ഷം ഫെ​ബ്രു​വ​രി ആ​ദ്യ​ആ​ഴ്ച​യി​ല്‍ ത​ന്നെ ചൂ​ട് 35 ക​ട​ന്ന​തോ​ടെ മാ​ര്‍ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത ഉ​ഷ്ണ​കാ​ല​ത്തി​നാ​കും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​ക. ക​ഴി​ഞ്ഞ മാ​സ​ത്തി​ല്‍ ക​ന​ത്ത ത​ണു​പ്പാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 20 ഡി​ഗ്രി​വ​രെ താ​പ​നി​ല താ​ഴ്ന്നി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ് ചൂ​ട് എ​ത്തി​യ​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ 20 ഡി​ഗ്രി​യു​ണ്ടാ​യി​രു​ന്ന താ​പ​നി​ല​യു​ടെ അ​ള​വ് ഇ​പ്പോ​ള്‍ 27വ​രെ കൂ​ടി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ അ​ട​യാ​ള​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി പ്ര​തീ​ക്ഷ വേ​ന​ല്‍മ​ഴ​യി​ലാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഈ ​ആ​ഴ്ച​ക​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ചെ​റി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു​ണ്ട്. മാ​ര്‍ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ വേ​ന​ല്‍മ​ഴ പ്ര​തീ​ക്ഷി​ച്ചാ​ല്‍ മ​തി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി​യു​ള്ള 35 ദി​വ​സ​ങ്ങ​ളോ​ളം ക​ടു​ത്ത ചൂ​ട് സ​ഹി​ക്ക​ണ​മെ​ന്ന് കാ​ര്യ​ത്തി​ല്‍ മാ​റ്റ​മി​ല്ല.

Ernakulam
English summary
Heavy heat in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X