എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് വന്‍ പരിശോധന; ഭക്ഷണശാലകള്‍ക്ക് പിഴ ചുമത്തി ഭക്ഷ്യവകുപ്പ്

Google Oneindia Malayalam News

കൊച്ചി: പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കലൂര്‍ മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ആപ്പിള്‍ -ജ്യൂസ് & ഷേക്‌സ്(Green Apple Juice & Shakes), വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന ഷാറ ഫുഡ് കോര്‍ട്ട് - മുപ്പത്തടം (Shara Food Court-Muppathadam), കുക്കുമ്പ ജൂസി ഹട്ട് ടീ & സ്‌നാക്ക്‌സ് ഷോപ്പ് - കോലഞ്ചേരി (Cucumba Juzy Hut Tea&Snacks Shop), സര്‍ബത്ത് ഷമീര്‍ -പാടിവട്ടം (Sarbath Shameer), എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു.

ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടീസും കൂടാതെ അഞ്ച് സ്ഥാപങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള നോട്ടീസും നല്‍കി. ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത ഏഴ് സ്ഥാപങ്ങളില്‍ നിന്ന് 58500 രൂപ പിഴ ഈടാക്കി.

1

പരിശോധനയില്‍ ആദര്‍ശ് വിജയ്, സിന്ധ്യ ജോസ്, നിമിഷ ഭാസ്‌കര്‍, നിഷ റഹ്മാന്‍, എം. എന്‍ ഷംസിയ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധന.

അതേസമയം ആലുവ, അങ്കമാലി മേഖലകളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്ന് ആലുവ താലൂക്ക് അനക്‌സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

താലൂക്കിലെ മലയോരമേഖലകളായ അയ്യമ്പുഴ, മലയാറ്റൂര്‍, മൂക്കന്നൂര്‍ പ്രദേശങ്ങളില്‍ ജനവാസ മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

യോഗത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പ്രതിനിധി പി. കെ. തോമസ് അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എം.എല്‍.എയുടെ പ്രതിനിധി ടി.എം വര്‍ഗീസ്, തഹസില്‍ദാര്‍ സുനില്‍ മാത്യു, ഭൂരേഖ തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍, താലൂക്ക് വികസന സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ernakulam
English summary
heavy inspection in hotels in ernakulam after reporting dirty foods in hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X