എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂനമർദ്ദം ഉയരുന്നു! ശ​ക്ത​മാ​യ മ​ഴ​യ്ക്കും ചു​ഴ​ലി​ക്കാ​റ്റി​നും സാ​ധ്യ​ത​, കടലാക്രമണത്തിന് സാധ്യത

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്തു ക​ന​ത്ത ജാ​ഗ്ര​ത. ‌ക​ട​ലി​ൽ പോ​യ മു​ഴു​വ​ൻ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ഇ​ത​ര മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളും നാളെ (26ന്) രാ​വി​ലെ 12നു ​മു​മ്പ‌ാ​യി തീ​ര​ത്ത് തി​രി​ച്ചെ​ത്ത​ണ​മെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പു മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച മു​ന്ന​റി​യി​പ്പി​ൽ 27മു​മ്പു തി​രി​ച്ചു ക​യ​റാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​മ​യ​പ​രി​ധി ചു​രു​ക്കി​യ​ത്.

രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം: യുഡിഎഫ്രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം: യുഡിഎഫ്

കൊച്ചിയിൽ ചെ​ല്ലാ​നം മു​ത​ൽ മു​ന​മ്പം വ​രം 45 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശ പ​രി​ധി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് തു​ട​ങ്ങി. ചെ​ല്ലാ​നം, മു​ന​മ്പം, വൈ​പ്പി​ൻ, കാ​ള​മു​ക്ക് തു​റ​മു​ഖ​ങ്ങ​ളും തു​റ​ക​ളും മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണു മു​ന്ന​റി​യി​പ്പു പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ യാ​ന​ങ്ങ​ൾ ഉ​ട​ൻ മ​ട​ങ്ങി​യെ​ത്ത​ണ​മെ​ന്നും അ​നൗ​ൺ​സ്മെ​ന്‍റി​ൽ അ​റി​യി​ച്ചു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മു​ന്ന​റി​യി​പ്പ് അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ ന​ട​ത്തി. വി​വി​ധ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​വും തേ​ടി.

beach925

ദി​വ​സ​ങ്ങ​ൾ മു​മ്പു ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ൾ​ക്കും ക​പ്പ​ൽ വ​ള്ള​ങ്ങ​ൾ​ക്കും തി​രി​ച്ചു വ​ര​ണ​മെ​ന്നു ചാ​ന​ൽ 16 വ​ഴി മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. നാ​വി​ക​സേ​ന​യു​ടെ​യും തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ​യും സ​ഹാ​യം ഇ​തി​നാ​യി തേ​ടി. ഇ​ന്ന​ലെ തി​ര​മാ​ല​ക​ൾ ഒ​ന്ന​ര മു​ത​ൽ ര​ണ്ട് മീ​റ്റ​ർ വ​രെ ഉ‍യ​രു​മെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ൽ പോ​കു​ന്ന​ത് അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​ല്ല. എ​ന്നാ​ൽ ഇ​ന്നു മു​ത​ൽ വി​ല​ക്കു​മെ​ന്നു ഫി​ഷ​റീ​സ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റ​ർ മ​ഹേ​ഷ് അ​റി​യി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി രൂ​പ​പ്പെ​ടു​മെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നു ശ​ക്ത​മാ​യ മ​ഴ​യ്ക്കും ചു​ഴ​ലി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​കം തീ​ര​ത്ത് കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, ത​മി​ഴ്നാ​ട് തീ​രം ഭാ​ഗ​ങ്ങ​ളി​ൽ ഈ ​കാ​ല​യ​ള​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

Ernakulam
English summary
Heavy rain alert in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X