Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല അസ്സല് കോര്പറേഷൻ ഭരണം!! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ??'

എറണാകുളം; കൊവിഡ് ഭീതിയ്ക്കിടെ സംസ്ഥാനത്ത് മറ്റൊരു പ്രളയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനം. ഭീതി ഇരട്ടിപ്പിച്ച് ഇന്നലെ രാത്രി മുതൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴയിൽ പലയിടത്തും വെള്ളം കയറിയിട്ടുമുണ്ട്. അതേസമയം കൊച്ചിയിൽ മഴ കനത്തതോടെ വെള്ളം കയറിയ സംഭവത്തിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ച് അരുൺ ഗോപി വിമർശനം ഉയർത്തിയത്.

 kochinew2-1

'അങ്ങനെ അതും ആയി...!! തീരദേശമോ പുഴയുടെ കരയോ അല്ല പനമ്പള്ളി നഗറാണ്!! നല്ല അസ്സല് കോര്പറേഷൻ ഭരണം!! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ??', അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു. നിർമ്മാതാവും നടനുമായ വിജയ് ബാബുവും പനമ്പള്ളി നഗറിന്റെ ചിത്രങ്ങൾ പങ്കവെച്ചിട്ടുണ്ട്. 'ഇനി ഇതേ ബാക്കി ഉണ്ടായിരുന്നുള്ളൂ വരാൻ' എന്നാണ് വിജയ് ബാബു കുറിച്ചത്.

 arun-159600

Recommended Video

cmsvideo
    ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി വന്നിടിച്ചത് ബലേറോയില്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

    കനത്ത മഴിൽ പള്ളുരുത്തി , തോപ്പുംപടി,ഇടക്കൊച്ച്, സൗത്ത് കടവന്ത്ര മേഖലകളിൽ ഉൾപ്പെടെ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. നദികളിലും വെള്ളം കയറി. കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മുട്ടമ്പലത്ത് റെയിൽവേ ട്രാക്കിൽ മണ്മിടഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു. മണിയാർ അണക്കെട്ടിലെ ഷട്ടറുകൾ 5 മുതൽ 10 സെന്റ് മീറ്റർ വരെ ഉയർത്തും.അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 20 സെന്റീമീറ്ററും നാലാമത്തെ ഷട്ടർ 30 സെന്റിമീറ്ററും ഉടൻ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

    vijayne-159

    സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+