എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്ലോക് എന്ന് പറഞ്ഞാല്‍ ഒന്നൊന്നര ബ്ലോക്ക്, മൂവാറ്റുപുഴ നഗരത്തില്‍ സ്തംഭിച്ച് ഗതാഗതം

Google Oneindia Malayalam News

കൊച്ചി: ട്രാഫിക് ബ്ലോക്കില്‍ നട്ടംതിരിയുന്ന കൊച്ചി നഗരം സര്‍വ സാധാരണ കാഴ്ച്ചയാണ്. ഇക്കൂട്ടത്തിലേക്ക് വന്നിരിക്കുകയാണ് മൂവാറ്റുപുഴ നഗരവം. ആംബലന്‍സുകള്‍ അടക്കം ഗതാഗത കുരുക്കില്‍ കുടുങ്ങിയത് മണിക്കൂറുകളാണ്.

സകലമാന റോഡുകളും നഗരത്തില്‍ ഗതാഗത കുരുക്കിലായിരുന്നു. രോഗികളുമായി പോകുന്ന ആംബുലന്‍സുകളും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഉള്‍പ്പെടെ ഗതാഗത കുരുക്കില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു നഗരം സ്തംഭിച്ചത്.

1

ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സംഭവം. ആംബുലന്‍സ് അടക്കം ഗതാഗത കുരുക്കില്‍ കുടുങ്ങിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വൈകീട്ട് അഞ്ച് മുതല്‍ ആരംഭിച്ച ഗതാഗത കുരുക്ക് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

രാത്രിയും വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്ന കാഴ്ച്ചയായിരുന്നു. നാട്ടുകാര്‍ രൂക്ഷമായി ബ്ലോക്കിനെ വിമര്‍ശിക്കുന്നതും ഇതില്‍ കാണാമായിരുന്നു. കൊച്ചി-ധനുഷ്‌കോടി റോഡും, മൂവാറ്റുപുഴ റോഡും എംസി റോഡുകളെല്ലാം ബ്ലോക്കില്‍ നട്ടം തിരിഞ്ഞു.

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

അതേസമയം വലിയ റോഡുകളില്‍ മാത്രമല്ല ചെറിയ റോഡുകളിലും വരെ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയായിരുന്നു. എന്താണ് കാരണമെന്നതാണ് അമ്പരപ്പിക്കുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ മേഖല സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒരുക്കിയ ദീപാലങ്കാരങ്ങള്‍ കാണാന്‍ ജനങ്ങള്‍ നഗരത്തിലേക്ക് ഇരച്ചെത്തിയതോടെയാണ് ബ്ലോക്കുണ്ടായത്.

അക്ഷരാര്‍ത്ഥത്തില്‍ നഗരം സ്തംഭിച്ച് പോയി. വാഹനങ്ങള്‍ റോഡില്‍ കിടന്നതോടെ പോലീസ് നെഹ്‌റു പാര്‍ക്കിലുള്ള ദീപാലങ്കാരങ്ങള്‍ പൂര്‍ണമായി അണച്ചു.

അതേസമയം ദീപാലങ്കാരങ്ങള്‍ അണച്ചെങ്കില്‍ ഗതാഗത കുരുക്ക് പരിഹരിക്കാനായില്ല. രാത്രി പതിനൊന്ന് മണി വരെ അത് തുടര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസവും മൂവാറ്റുപുഴ നഗരത്തില്‍ ഈ ബ്ലോക് തുടര്‍ന്നു. നഗരത്തിലെ എവിടെ പ്രകനടങ്ങളും സമ്മേളനങ്ങളും നടന്നാലും ബ്ലോക്കിന് ശമനമുണ്ടാവില്ല.

ഇതുവരെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. നഗര റോഡ് വികസനം, മുറിക്കല്ല് ബെപ്പാസ് എന്നീ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്തനില്‍ ജീവനക്കാരുടെ സംഘടനകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നത് പദ്ധതികള്‍ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപമം ശക്തമാണ്.

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കുംമാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

Ernakulam
English summary
heavy traffic block in moovatupuzha created problems for several vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X