എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍

Google Oneindia Malayalam News

കൊച്ചി: ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു എറണാകുളം ജില്ല. 2001ല്‍ ഒരു സീറ്റ് ഒഴികെ ബാക്കിയെല്ലാം പിടിച്ചടക്കി മിന്നും ജയം നേടിയ ചരിത്രം യുഡിഎഫിനുണ്ട്. എന്നാല്‍ 2016ല്‍ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. നാലെണ്ണം പിടിച്ച് ഇടതുപക്ഷം തേരോട്ടം തുടങ്ങി. ഇത്തവണ കൂട്ടിയും കിഴിച്ചും ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങായി.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

പന്ത്രണ്ടാം നാള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കും വോട്ടുകള്‍ എണ്ണും. അപ്പോള്‍ ആര്‍ക്ക് മുന്‍തൂക്കം എന്നതാണ് നിര്‍ണായകം. എങ്കിലും ബൂത്ത് തല കണക്കുകളില്‍ ആശ്വാസം കൊള്ളുകയാണ് പാര്‍ട്ടികള്‍. ഇതിനിടെയാണ് കോണ്‍ഗ്രസിലെ ആധി. വോട്ട് ചോര്‍ച്ചയുടെ കണക്കാണ് കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് കൂട്ടുന്നത്...

തിരിച്ചുപിടിക്കലിന്റെ കണക്കുകള്‍

തിരിച്ചുപിടിക്കലിന്റെ കണക്കുകള്‍

14 സീറ്റുകളില്‍ 11ഉം ഇത്തവണ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എറണാകുളം ഡിസിസി മേല്‍ഘടകത്തിന് നല്‍കിയ വോട്ടു കണക്കുകള്‍ അങ്ങനെയാണ്. 2016 പോലെ അല്ല, സാഹചര്യങ്ങള്‍ മാറി. സ്വരാജ് ഇത്തവണ വീഴുമെന്നും കെ ബാബു വാഴുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അന്ന് നഷ്ടമായ വോട്ടുകള്‍ തിരിച്ചെത്തിയെന്ന പ്രതീക്ഷയാണ് തൃപ്പൂണിത്തുറയില്‍.

ഹൈബി ഈഡന് ആശങ്ക

ഹൈബി ഈഡന് ആശങ്ക

ഈ വേളയിലും കോണ്‍ഗ്രസിന് ആശങ്കയില്ലാതില്ല. 11 സീറ്റുകള്‍ കിട്ടുമെന്നാണ് വാദമെങ്കിലും അവിടെയും ഇവിടെയുമായി ചില സംശയങ്ങളും ആശങ്കകളും ബാക്കിയാണ്. ഈ ആശങ്ക തന്നെയാണ് ഹൈബി ഈഡന്‍ എംപിയും പ്രകടിപ്പിച്ചത്. ട്വന്റി 20യുടെ സാന്നിധ്യമാണ് അദ്ദേഹം എടുത്തുപറയുന്നത്. അവര്‍ നമ്മുടെ വോട്ടുകള്‍ പിടിക്കുമെന്ന് എംപി പറയുന്നു.

10ല്‍ എട്ട് വോട്ടുകളും കോണ്‍ഗ്രസിന്റേത്

10ല്‍ എട്ട് വോട്ടുകളും കോണ്‍ഗ്രസിന്റേത്

കുന്നത്തുനാട്ടില്‍ മാത്രമാണ് ട്വന്റി 20 പ്രതീക്ഷയോടെ മല്‍സരിച്ചത്. മറ്റു ഏഴ് മണ്ഡലങ്ങളില്‍ കൂടി അവര്‍ മല്‍സരിച്ചു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. ട്വന്റി 20 പിടിക്കുന്ന 10ല്‍ എട്ട് വോട്ടുകളും കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകളാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എംപി പറഞ്ഞുവരുന്നത്...

എംപി പറഞ്ഞുവരുന്നത്...

കോണ്‍ഗ്രസുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെയും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഹൈബി ഈഡന്‍ സൂചിപ്പിച്ചത്. കോണ്‍ഗ്രസ് തളരുമ്പോള്‍ വളരുന്നത് അരാഷ്ട്രീയ സംഘങ്ങളും പ്രസ്ഥാനങ്ങളുമാണ്. മാത്രമല്ല, ബിജെപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇതില്ലാതിരിക്കാന്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്നും ഹൈബി പറയുന്നു.

ആര്‍ക്കും വലിയ ഭൂരിപക്ഷമില്ല

ആര്‍ക്കും വലിയ ഭൂരിപക്ഷമില്ല

എറണാകുളം ജില്ലയിലെ പലയിടത്തും ശക്തമായ മല്‍സരമാണ് നടന്നത്. എട്ടിടത്ത് മല്‍സരിക്കുന്ന ട്വന്റി20 5000 വോട്ടുകള്‍ വച്ച് പിടിച്ചാലും നഷ്ടം കോണ്‍ഗ്രസിനാണ്. വിജയിക്കുന്നവര്‍ വലിയ ഭൂരിപക്ഷം നേടില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ട്വന്റി 20യുടെ സാന്നിധ്യം തിരിച്ചടിയാകുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

ട്വന്റി20യുടെ പ്രതീക്ഷ

ട്വന്റി20യുടെ പ്രതീക്ഷ

കുന്നത്തുനാട്ടില്‍ ട്വന്റി 20 വളരെ പ്രതീക്ഷയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഇതിന് പുറമെ ഏഴ് മണ്ഡലങ്ങളിലും അവര്‍ ജനപിന്തുണ അറിയാന്‍ മല്‍സരിച്ചു. അവര്‍ക്ക് പിന്തുണയേറുമ്പോള്‍ എരിയുന്നത് കോണ്‍ഗ്രസാണ്. കുന്നത്തുനാടിന് പുറമെ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളിലും മാറ്റ് നോക്കി ട്വന്റി 20.

ഇടതുപക്ഷം ഉറപ്പിച്ച സീറ്റുകള്‍

ഇടതുപക്ഷം ഉറപ്പിച്ച സീറ്റുകള്‍

എണറാകുളം ജില്ലയില്‍ ഏഴ് സീറ്റ് നേടുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം, കളമശേരി എന്നിവയിലാണ് ഉറപ്പ്. പെരുമ്പാവൂരും കുന്നത്തുനാട്ടിലും ജയിക്കുമെന്നും പറയുന്നു. കുന്നത്തുനാട്ടിലെ ട്വന്റി 20യുടെ സാന്നിധ്യമാണ് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ മൂവാറ്റുപുഴയിലും അങ്കമാലിയിലും പ്രതീക്ഷ വയ്ക്കുന്നു ഇടതുപക്ഷം.

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Ernakulam
English summary
Haibi Edan have some doubts Congress Vote leaks due to twenty20 in Ernakulam Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X