• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വ്യവസായങ്ങള്‍, തൊഴിലവസരങ്ങള്‍, സംയോജിത ഗതാഗത സംവിധാനം!... കൊച്ചിയുടെ വികസന സ്വപ്നങ്ങളുമായി ഹൈബി

  • By Desk

കൊച്ചി: എറണാകുളത്തിന്റെ വികസന സ്വപ്നങ്ങളുമായി ''എന്‍വിഷനിംഗ് എറണാകുളം - 2030' സംഘടുപ്പിച്ചു. വൈകീട്ട് 4മണിക്ക് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വെച്ചുനടന്ന കോണ്‍ക്ലേവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 'എന്‍വിഷനിംഗ് എറണാകുളം - 2030' എന്ന എറണാകുളത്തിന്റെ സമഗ്ര വികസന രേഖയുടെ കരട് രൂപം അവതരിപ്പിച്ചു. എറണാകുളം മുന്‍ ജില്ലാ കളക്ടറും അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയുമായിരുന്ന എം.പി ജോസഫിന്റെ നേതൃത്വത്തിലാണ് സമഗ്ര വികസന രേഖ തയ്യാറാക്കുന്നത്.

എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു; കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന്

വ്യവസായങ്ങള്‍, തൊഴിലവസരങ്ങള്‍, സംയോജിത ഗതാഗത സംവിധാനം, , അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിയും മാലിന്യസംസ്‌കരണവും, ടൂറിസം, മത്സ്യ തൊഴിലാളി പ്രശ്‌നങ്ങളും തീരദേശ വികസനവും, പൊതുജനാരോഗ്യവും ക്ഷേമവും തുടങ്ങിയ സമൂഹത്തിലെ പതിനാലോളം പ്രാധാന്യമുള്ള വിഷയങ്ങളെ പറ്റിയുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രഗത്ഭര്‍ വികസന കാഴ്ചപ്പാടുകള്‍ നിര്‍ദ്ദേശിച്ചു. പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ വികസന രേഖക്ക് രൂപം കൊടുക്കും.

''എന്‍വിഷനിംഗ് എറണാകുളം - 2030 കോണ്‍ക്ലേവ് ഇവിടെ അവസാനിക്കുന്നില്ല, എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചാല്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള കൂടുതല്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ച് ഈ വികസന കോണ്‍ക്ലേവ് തുടരും. കൃത്യമായ ഇടവേളകളില്‍ ഈ കൂട്ടായ്മ സംഘടിപ്പിക്കുകയും എറണാകുളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കാനുള്ള ശ്രമമുണ്ടാകുകയും ചെയ്യും. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു പുതിയ ജനകീയ വികസന ശൈലി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഹൈബി ഈഡന്‍ വ്യക്തമാക്കി.

എംപി പ്രൊഫ കെ വി തോമസ്, കെ എല്‍ മോഹന വര്‍മ, പി കെ ഹോര്‍മിസ് തരകന്‍ ഐപിഎസ്, ജോസ് ഡൊമിനിക്, ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, നവാസ് മീരാന്‍ , ഫാ.പ്രശാന്ത് പാലക്കാപ്പിള്ളില്‍, അഡ്വ. ഹരീഷ് വാസുദേവന്‍ , അഡ്വ. സിബി മോനിപ്പള്ളി ഷേര്‍ലി ചാക്കോ, ബീന സെബാസ്റ്റ്യന്‍ ലാലിച്ചന്‍ സക്കറിയ, ജോസ് പ്രദീപ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam

English summary
hibi eden's camapign leads with new ideas for kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more