എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദ്വീപ് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നും: ഹൈബി ഈഡൻ

  • By Desk
Google Oneindia Malayalam News

എറണാകുളം: ദ്വീപ് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നുമെന്ന് ഹൈബി ഈഡൻ. ഇലക്ഷൻ പ്രചരണങ്ങളുടെ ഭാഗമായി വൈപ്പിൻ നിയോജക മണ്ഡലത്തിലെ പുതുവൈപ്പ്, ഞാറയ്ക്കൽ, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ എന്നീ മേഖലകളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കുംറഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും

"യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ ദ്വീപുകളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പാലങ്ങൾ ഉൾപ്പെടെയുള്ള നിരവധി അടിസ്ഥാന വികസന പദ്ധതികൾ എൽഡിഎഫ് സർക്കാർ അട്ടിമറിച്ചു. കടമക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ശ്രദ്ധയൂന്നും. കേന്ദ്ര സഹായത്തോടെ പ്രദേശവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് ടൂറിസം പദ്ധതി നടപ്പിലാക്കും ഹൈബി ഈഡൻ വ്യക്തമാക്കി.

hibieden-

ഫോർട്ട് വൈപ്പിനിൽ ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി അഡ്വ.കെ പി ഹരിദാസ് പര്യടനം ഉദ്ഘാടനം ചെയ്തു. കാളമുക്ക്, കോച്ചമുക്ക്, അരിശിങ്കൽ, പുതുവൈപ്പ് തുടങ്ങിയ മേഖലകൾ ലഭിച്ച ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്കൂൾ മുറ്റത്തെത്തി. ഹൈബി ഈഡന്റെ പിതൃസഹോദരി ജെസ്സി സെബാസ്റ്റ്യനെ സന്ദർശിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി എളങ്കുന്നപ്പുഴയിലേക്ക്. എളങ്കുന്നപ്പുഴ പഞ്ചായത്തിൽ വളപ്പ്, ശൂലപാണി, ചാപ്പാ എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണത്തിന് ശേഷം മാലിപ്പുറം ജംഗ്ഷനിലേക്ക് നീങ്ങി. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിച്ചു വോട്ടർമാരുടെ പിന്തുണ തേടി ഇസ്താക്ക് ജംഗ്ഷനിലേക്ക്. അവിടെ നിന്നും പെരുമ്പിള്ളിയിലേക്ക്, കല്ലുമഠം, ഞാറയ്ക്കൽ, പുലയാഡ് എന്നീ മേഖലകൾ സന്ദർശിച്ച് വൻ ജനാവലിയുടെ അകമ്പടിയോടുകൂടി ആശുപത്രിപ്പടി ജംഗ്ഷനിലെത്തിയാണ് പര്യടനത്തിന്റെ ആദ്യഘട്ടം അവസാനിച്ചത്.


ഉച്ചഭക്ഷണത്തിന് ശേഷം കടമക്കുടി പഞ്ചായത്തിലെ മൂലംപിള്ളി, പാല്യംതുരുത്ത്, ചരിയംതുരുത്ത്, കണ്ടനാട്, കോതാട് തുടങ്ങിയ ദ്വീപ് മേഖലകളിൽ കടന്നു ചെല്ലുകയും സ്ഥലവാസികളുടെ ദുരിതങ്ങളും പരാതികളും ചോദിച്ചറിഞ്ഞ് ഒപ്പമുണ്ടാകുമെന്ന ഉറപ്പുനൽകി. കടമക്കുടിയിൽ പെൺകുട്ടിയെ പുഴയിൽ കാണാതായി എന്ന് സംശയിക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. കളക്ടറെ ബന്ധപ്പെട്ട് തിരച്ചിലിനായി അടിയന്തിര സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. മുളവുകാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി പര്യടനം സമാപിച്ചു.

ദ്വീപ് മേഖലയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? എറണാകുളം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

Ernakulam
English summary
hibi eden concentrates development of island natives in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X