Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം തകർത്ത വഴികളിൽ പ്രതീക്ഷയായി ഹൈബി ഈഡൻ: പ്രചരണം വടക്കേക്കരയിലും പുത്തൻവേലിക്കരയിലും!!

പറവൂർ/എറണാകുളം: പറവൂരിലെ പ്രളയം തകർത്ത വടക്കേക്കര, പുത്തൻവേലിക്കര ചിറ്റാരിക്കര ചേന്ദമംഗലം, പഞ്ചായത്തുകളിൽ പ്രതീക്ഷയേകി ഹൈബി ഈഡന്റെ പര്യടനം. വടക്കേകരയിലെ കുഞ്ഞിത്തൈയ്യിൽ നിന്നാണ് ഹൈബിയുടെ പ്രചരണം ആരംഭിച്ചത്. പൈലറ്റ് വാഹനങ്ങൾക്ക് പിന്നിലായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ മൂവർണകൊടിയുമേന്തി ആവേശം ഉയർത്തി പ്രവർത്തകർ. വഴിനീളെ ജനങ്ങൾ നൽകിയ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് തുറന്ന വാഹനത്തിൽ ഹൈബി ഈഡൻ.

കുഞ്ഞി തൈയ്യിൽ നിന്നും ആരംഭിച്ച പര്യടനം പിന്നീടെത്തിയത്‌ പാല്യതുരുത്തിലേക്കാണ്. അവിടെനിന്നും വാവക്കാട്, ഒറവൻ തുരുത്ത്, നമ്പ്യാത്, ചക്കുമരശ്ശേരി പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി തിരുത്തിപ്പുറം മാർക്കറ്റിൽ പ്രദേശവാസികളുടെ ജനകീയ സ്വീകരണം. തിരുത്തിപ്പുറത്തുനിന്നും ലേബർ ജംഗ്‌ഷൻ, കുര്യാപ്പിള്ളി, ചെട്ടിക്കാട്, മാല്യങ്കര പ്രദേശങ്ങളിലെ സന്ദർശനം പൂർത്തിയാക്കി വടക്കേക്കര പഞ്ചായത്തിലെ പര്യടനം കൊട്ടുവള്ളികാടിൽ അവസാനിച്ചു.

hibiedencampaign21

വടക്കേക്കരയിൽ നിന്നും പര്യടനം പുത്തൻവേലിക്കര പഞ്ചായത്തിലേക്ക് കടന്നു. ഗ്രാമ ഗ്രാമാന്തരങ്ങളിൽ ആവേശോജ്വലമായ സ്വീകരണങ്ങൾ. പൊരിവെയിലിനെപ്പോലും കൂസാതെ പ്രായഭേദമ്യേ നാട്ടുകാർ ഹൈബി ഈഡനെന്ന ജനകീയ നേതാവിനായി കാത്തു നിൽക്കുന്ന കാഴ്ച. തിരുത്തൂർ, പുത്തൻവേലിക്കര ടൗൺ, വട്ടേകാട്ട് കുന്ന്, എളന്തിക്കര, മാഞ്ഞാലി എന്നിവിടങ്ങളിൽ ഊഷ്‌മളമായ സ്വീകരണങ്ങൾ.

മാഞ്ഞാലിയിൽ ഉച്ചഭക്ഷണത്തിനു ശേഷം ചിറ്റാറ്റുകരയിലേക്ക്. ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ താന്നിപ്പാടത്ത് വർണോജ്വലമായ പൗര സ്വീകരണം. കളരിക്കൽ, ഇത്തിൽ പറമ്പ്, പട്ടണം കപ്പേള, മാച്ചാംതുരുത്ത്, ആളംതുരുത്ത്, നീണ്ടൂർ കോളനി, പറയാട്, വലിയ പല്ലംതുരുത്ത്, തൂയിത്തുറ തുടങ്ങിയ ചിറ്റാറ്റുകരയിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ചേന്ദമംഗലം പഞ്ചായത്തിലേക്ക്.

hibiedencampaign1-

ചേന്ദമംഗലത്തെ കരിമ്പാടത്ത് എത്തിയപ്പോൾ പ്രദേശവാസികളുടെ ഊഷ്മളമായ സ്വീകരണം. തെക്കുംപുറം, പാലാതുരുത്ത്, വിപി.തുരുത്ത്,കൊച്ചങ്ങാടി, വടക്കുംപുറം മാർക്കറ്റ് തുടങ്ങി ചേന്ദമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു ലിങ്ക് പാലത്ത് പര്യടനം സമാപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+