എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈബി ഈഡന്‍റെ കുമ്പളങ്ങി ഡെയ്സ്' ഹിറ്റാകുമോ? തെരഞ്ഞെടുപ്പ് ചൂടിന് കുമ്പളങ്ങിയും

  • By Desk
Google Oneindia Malayalam News

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് ഹിറ്റായതോടെ കുമ്പളങ്ങിയെന്നത് വിനോദ സഞ്ചാര മേഖലയിലെ പുത്തൻ ഇടമായി മാറുകയാണ്. രാജ്യത്തെ ആദ്യത്തെ മാതൃക വിനോദ സഞ്ചാര ഗ്രാമമായ കുമ്പളങ്ങിയിയും പിഴലയും, കടമക്കുടിയും ചരിത്രം ഉറങ്ങുന്ന ഫോർട്ടുകൊച്ചിയും ഉൾപ്പെടെ കൊച്ചിയുടെ സൗന്ദര്യങ്ങളെ കൂട്ടിയിണക്കിയുള്ള ബ്രഹത്തായാ ടൂറിസം പദ്ധതിയാണ് ലക്ഷ്യമെന്ന് ഹൈബി ഈഡൻ.

<strong>മലപ്പുറത്ത് പത്തുവയസ്സുകാരിയായ സ്വന്തംമകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പിഴയും; പുറത്തറിഞ്ഞത് മാതാവിന്റെ ചോദ്യം ചെയ്യലിൽ, രണ്ട് വർഷം മുമ്പ് നിരന്തര പീഡനം...</strong>മലപ്പുറത്ത് പത്തുവയസ്സുകാരിയായ സ്വന്തംമകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പിഴയും; പുറത്തറിഞ്ഞത് മാതാവിന്റെ ചോദ്യം ചെയ്യലിൽ, രണ്ട് വർഷം മുമ്പ് നിരന്തര പീഡനം...

തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ ഭാഗമായി കുമ്പളങ്ങി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര രംഗത്ത് നിരവധി സാധ്യതകളുള്ള കൊച്ചിയിലെ പ്രദേശങ്ങൾ ഏകോപിപ്പിച്ച് പദ്ധതി തയാറാക്കും. ഉല്ലാസകപ്പലുകളിലും മറ്റും കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നൽകാൻ സാധിക്കുന്ന കൊച്ചിയുടെ തനതായ ടൂറിസം ശൈലി രൂപപ്പെടുത്തും. ഹൈബി ഈഡൻ വ്യക്തമാക്കി.

Hibi Eden

യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ പര്യടനം ആരംഭിച്ചത് കുമ്പളങ്ങിയിൽ നിന്നാണ്. രാവിലെ ഏഴോടെ സ്ഥാനാർഥി കുമ്പളങ്ങിയിൽ എത്തുമ്പോൾ ജനപ്രതിനിധികളുടെയും, യുഡിഎഫ് നേതാക്കളുടെയും നേതൃതത്തിൽ വമ്പിച്ച സ്വീകരണം. മാതൃക വിനോദ സഞ്ചാര ഗ്രാമമായ കുമ്പളങ്ങിപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വിനോദ സഞ്ചാര മേഖലയിൽ വമ്പൻ സാധ്യതകളുള്ള കുമ്പളങ്ങിയെ ലോക സഞ്ചാര ഭൂപടത്തിൽ മികച്ച സ്ഥാനത്ത് എത്തിക്കാൻ കേന്ദ്ര സഹായത്തോടെ മികച്ച പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം. അതിനിടെ കുടുക് വല ഇട്ട് ഞണ്ടിനെ പിടിച്ച് പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിട്ട് ഇല്ലികലിലേക്ക്‌.

ഇല്ലിക്കൽ, അഴിക്കകം, കല്ലഞ്ചേരി പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി ചെല്ലാനത്തെത്തി. ചെല്ലാനം കണ്ടക്കടവിൽ നിന്നും ആവേശോജ്വലമായ വാഹന ജാഥയോടെ സ്വീകരണം. പ്രവർതർക്കൊപ്പം ഇരുചചക്ര വാഹനത്തിലേറി ചെല്ലാനം ഹാർബറിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക്. ചെല്ലാനം ഫിഷിങ് ഹാർബറിൽ എംപി കെ.വി തോമസിന്‍റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സ്നേഹ നിർഭരമായ സ്വീകരണം. ചെല്ലാനത്തെ കൺവെൻഷനിൽ പങ്കെടുത്ത്‌

ചാളക്കടവ്, ചെല്ലാനം ബസാർ, കൊണ്ടൂപ്പറമ്പ്, കമ്പനി പടി പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഓഖി ദുരന്ത ബാധിതരായ ചെല്ലാനം മറുവക്കാട് തീരദേശവാസികളെ സന്ദർശിച്ചു. പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാരം കാണുമെന്ന ഉറപ്പുനൽകി മടക്കം. ചെല്ലാനത്തുനിന്നും പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് കണ്ണമ്മാലിയിലേക്ക്. കണ്ണമാലിയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകരുടെ ഊഷ്മളമായ സ്വീകരണങ്ങൾ. മൂന്നരയോടെ പുതുവൈപ്പിനിലെ ഐഒസി എൽപിജി ടെർമിനലിനെതിരായി പ്രദേശവാസികൾ നടത്തുന്ന സമരപ്പന്തലിൽ. സമരക്കാരുമായി സംവദിച്ച് തൃപ്പൂണിത്തുറ മണ്ഡലത്തിലെ എരൂരിലേക്ക്.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മുൻ മന്ത്രി കെ.ബാബുവിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മരടിലേക്ക്. ഹൈബി ഈഡന്‍റെ മണ്ഡലത്തിലെ വാഹന പര്യടനം ഏപ്രിൽ ഒന്നിന് പറവൂരിൽ നിന്നും ആരംഭിക്കും.

Ernakulam
English summary
Hibi eden's election campaign in Kumbalangi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X