• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

30 വർഷമായി പട്ടയമില്ല; ജീവിതത്തിന് നന്ദി പറഞ്ഞ് 167കുടുംബം! തൃക്കാക്കരയിൽ ഹൈബിയുടെ പ്രചാരണം

 • By Desk

തൃക്കാക്കര/തൃപ്പൂണിത്തുറ: പൊള്ളുന്ന മീനച്ചൂടില്‍ ആവേശം വിതറി ഹൈബിയുടെ റോഡ്‌ഷോ. തൃക്കാക്കരയിലും, തൃപ്പൂണിത്തുറയിലും പ്രചാരണതിന് തുടക്കം കുറിച്ചാണ് റോഡ് ഷോ അരങ്ങേറിയത്. ചെമ്പുമുക്ക് ജംങ്ഷനില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോക്ക് തൃക്കാക്കര എംഎല്‍എ പിടി തോമസ് നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകരും, ജനപ്രതിനിധികളും ചേര്‍ന്ന് സ്ഥാനാര്‍ഥി ഹൈബി ഈഡനെ സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിന്നല്‍പ്പിണറായി: എൽഡിഎഫിന്റേത് ചെങ്ങന്നൂരിലെ തന്ത്രം!!

ആവേശത്തോടെ നാട്ടുകാരും, ഓട്ടോ റിക്ഷാ തൊഴിലാളികളും, യാത്രക്കാരും ചേര്‍ന്നതോടെ ആവേശം അലതല്ലി. മുതിര്‍ന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മുതല്‍ കെഎസ്‌യു വിന്റെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ വരെ പ്രായഭേദമന്യേ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ ദേവാലയം, പടമുകള്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ നിന്ന് അനുഗ്രഹം തേടിയ ഹൈബി ഈഡന്‍ വാഴക്കാല മാര്‍ക്കറ്റില്‍ എത്തി വ്യാപാരികളുടെ സൗകര്യങ്ങള്‍ തിരക്കിയറിഞ്ഞു. പടമുകളില്‍ എത്തിയപ്പോഴേക്കും റോഡിനിരുപുറവും നിരവധി മുതിര്‍ന്ന ആളുകള്‍ വാര്‍ദ്ധക്യത്തില്‍ പോലും പൊള്ളുന്ന ചൂടിനെ അവഗണിച്ച് എറണാകുളത്തിന്റ യുവ നേതാവിനെ കാണുവാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പൂത്തോട്ടയില്‍ നിന്നും ആരംഭിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയില്‍ പങ്കെടുത്തു.

 അനുഗ്രഹം തേടി പ്രചാരണം

അനുഗ്രഹം തേടി പ്രചാരണം

ഇടപ്പള്ളി കൊട്ടാരത്തില്‍ എത്തി ശങ്കരരാജയുടെ അനുഗ്രഹാശിസുകളോടെയാണ് ഹൈബി ഈഡന്‍ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ഇടപ്പള്ളി അഡോറേഷന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീകളുടെ പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. പോണേക്കര ക്ഷേത്രം, ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ ദേവാലയം, പടമുകള്‍ ജുമാ മസ്ജിദ് എന്നിവ സന്ദര്‍ശിച്ചു. കാക്കനാട് ടൗണ്‍, ഇടച്ചിറ, അത്താണി ചിറ്റേത്തുകര, വെണ്ണല പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ഹൈബി ഈഡന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള കുസുമഗിരി നിര്‍മല ട്രെയിനിങ് സെന്ററിലെ വാര്‍ഷിക ദിനാഘോഷത്തിലും പങ്കെടുത്തു. ഉച്ചയോടെ ലത്തീന്‍ തിരുവനതപുരം രൂപത ആര്‍ച് ബിഷപ് സൂസംപാക്യത്തെ സന്ദര്‍ശിച്ചു അനുഗ്രഹം തേടി. വൈകിട്ടോടെ തൃപ്പൂണിത്തുറ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തി.

 പട്ടയ പ്രശ്നത്തിന് പരിഹാരം

പട്ടയ പ്രശ്നത്തിന് പരിഹാരം

വടുതല ജനകീയ റോഡിലെ പടിഞ്ഞാറെ അറ്റത്ത് കായൽക്കരയിൽ താമസിക്കുന്ന 167കുടുംബങ്ങളുടെ മുഖത്തിപ്പോൾ പുഞ്ചിരി വിടരുന്നുണ്ട്. കഴിഞ്ഞ 30വർഷങ്ങളായി തലമുറകളായി തങ്ങൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ആയിരിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥത പോലും ഇല്ലാതിരുന്നവർക്ക്‌ ഇപ്പോൾ ആശ്വാസത്തിന്റെ നാളുകൾ. 167കുടുംബങ്ങൾക്കാണ് കഴിഞ്ഞ ജനുവരിയിൽ പട്ടയം അനുവദിച്ചു കിട്ടിയിരിക്കുന്നത്. എല്ലാത്തിനും പ്രദേശവാസികൾ സ്ഥലം എംഎൽഎയായ ഹൈബി ഈഡനോട് നന്ദി പറയുന്നു. 2011 ൽ എം എൽ എ ആയതുമുതൽ ഹൈബി ഈഡൻ തുടങ്ങിയ പരിശ്രമങ്ങളാണ് കഴിഞ്ഞ ജനുവരിയോടെ ഫലം കണ്ടിരിക്കുന്നത്.

പ്രതീക്ഷ നശിച്ചപ്പോൾ

പ്രതീക്ഷ നശിച്ചപ്പോൾ

"5വർഷങ്ങളായി താമസിച്ചുവന്ന സ്ഥലത്തുണ്ടായിരുന്ന ഓലപ്പുരകൾ നശിച്ചു തുടങ്ങിയപ്പോൾ ഒരു ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും, കടം വാങ്ങിയതും ചേർത്ത് ഒരു കൊച്ചു വീട് വച്ചു പിന്നീട് പട്ടയം ലഭിക്കാതെ ആ കിടപ്പാടം കൂടി നഷ്ടപ്പെടുമോ എന്ന ആധിയായി ആരുടേയും തുണയില്ലാതെ മോനുമായി തെരുവിലേക്കിറങ്ങേണ്ടി വരുമായിരുന്നു. പട്ടയം ലഭിക്കാത്ത അവസ്ഥയെപ്പറ്റി ആലോചിക്കാൻ കൂടി കഴിയുന്നില്ല", കണ്ണുനീർ തുടച്ചു കൊണ്ട് മൂന്ന് സെന്റ് പട്ടയം ലഭിച്ച റീത്ത ആന്റണി തന്റെ അനുഭവം വ്യകതമാക്കി. പട്ടയ ഭൂമിയിലെ 167കുടുംബങ്ങളുടെ പ്രതിനിധികളായ റെജി സാജിനും, ഡെയ്സി ജോസഫിനും പറയാനുള്ളതും മറ്റൊന്നല്ല. ജീവിതത്തിലെ മുഴുവൻ അധ്വാനവും കൂട്ടിച്ചേർത്തു നിർമിച്ച കിടപ്പാടങ്ങളിൽ നിന്നും പട്ടയം ലഭിക്കാത്തതിന്റെ പേരിൽ ഇറങ്ങിപ്പോകേണ്ട അവസ്ഥ. പട്ടയം പ്രതീക്ഷിച്ചു ചെന്ന് മുട്ടാത്ത വാതിലുകൾ ഇല്ല. ഉറങ്ങാത്ത എത്രയോ രാത്രികൾ. അവസാനം 2019ജനുവരിയോടെ പട്ടയം ലഭിച്ച ജീവിതങ്ങൾ എം എൽ എ ഹൈബി ഈഡന്റെ പരിശ്രമങ്ങളെ പറ്റി അവർ അനന്തമായി വാചാലരാകുന്നു.

cmsvideo
  ഹൃദയത്തിൽ തൊട്ട് ഹൈബിയുടെ പ്രസംഗം | Oneindia Malayalam
   278കുടുംബങ്ങൾക്ക് പട്ടയം

  278കുടുംബങ്ങൾക്ക് പട്ടയം

  കായൽക്കരയിലെ ഈ പ്രദേശത്ത് കുടിവെള്ളം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതും എംഎൽയുടെ പരിശ്രമങ്ങൾ ആണെന്ന് അവർ അനുസ്‌മരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻ തിളക്കം പ്രകാശിക്കുന്നുമുണ്ട്. തേവം മെയ്‌ ദിനനഗറിൽ 52കുടുംബങ്ങൾക്കും, ഗാന്ധിനഗർ ഉദയ കോളനിയിൽ 24കുടുംബങ്ങൾക്കും, രവിപുരം മന്നുള്ളിപ്പാടം കോളനിയിൽ 35കുടുംബങ്ങൾക്കും ഉൾപ്പെടെ 278കുടുംബങ്ങൾക്ക് ഇതുവരെ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന്റെ ശ്രമഫലമായി പട്ടയം ലഭ്യമാക്കിയിട്ടുണ്

  Ernakulam

  English summary
  hibi eden's road show in thrippunithura
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more