എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ആശങ്ക; കൊവിഡ് സ്ഥിരീകരിച്ചത് 72 പേര്‍ക്ക്; കൂടുതല്‍ സമ്പര്‍ക്കം

Google Oneindia Malayalam News

എറണാകുളം: എറണാകുളം ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. അതേസമയം ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 19 പേര്‍ക്കക്കടക്കം നിരവധി പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 10 പേര്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയിലുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെര 36 വയസ്സുള്ള ഡോക്ടര്‍, കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 24 വയസ്സുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കും അവരുടെ 57 വയസ്സുള്ള കുടുംബാംഗത്തിനും ഇന്ന് രോഗം സ്ഥിരീകരിച്ചു, കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലെ 36 വയസ്സുള്ള എറണാകുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക, എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ആലങ്ങാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (52 ),

corona

നേരത്തെ രോഗം സ്ഥിരീകരിച്ച വാരപ്പെട്ടിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള 46, 15, 11 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും, 44,24,33,21,31 വയസ്സുള്ള അഞ്ച് നാവികര്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 32,27,5,9,4 വയസ്സുള്ള തമ്മനം സ്വദേശികള്‍ക്കും 30 വയസ്സുള്ള ഇടപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു, 34 വയസുള്ള വടക്കേക്കര സ്വദേശി, 39 വയസുള്ള ഒക്കല്‍ സ്വദേശിനി, 71 വയസുള്ള കളമശ്ശേരി സ്വദേശിനി, 18 വയസുള്ള കാലടി സ്വദേശി. (ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നു), ആലുവ ക്ലസ്റ്ററില്‍പെട്ട 35, 46, 14, 35 വയസുള്ള കാഞ്ഞൂര്‍ സ്വദേശികളായ കുടുംബങ്ങള്‍, എറണാകുളം സ്വദേശിയായ എക്‌സ്സൈസ് ഉദ്യോഗസ്ഥനും (52) രോഗം സ്ഥിരീകരിച്ചു. (ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.)

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകാര സ്വദേശിയുടെ കുടുബത്തില്‍പ്പെട്ട 59, 52, 23 വയസുള്ള ചിറ്റാറ്റുകാര സ്വദേശികള്‍, കൂടാതെ ചിറ്റാട്ടുകര സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്ന 19 വയസുള്ള കരുമാലൂര്‍ സ്വദേശി, കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ സിസ്റ്ററായ കീഴ്മാട് സ്വദേശിനി (71)( ഇവര്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു). ജൂലൈ 11 ന് മരണമടഞ്ഞ കുഴിപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്ററിന്റെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു., കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 3 പേരും ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 2 പേരും മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 2 പേരും പത്തനംത്തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്

ഇന്ന് 8 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനി (27), ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച (23), ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിനി (14), ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (50), ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആന്ധ്രപ്രദേശ് സ്വദേശി (36), ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിനി (38), ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശി (45) ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയും (51) രോഗമുക്തി നേടി.

 ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!! ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!!

ബിജെപിയേക്കാള്‍ ഒരുപടി മുന്നില്‍ കയറി കോണ്‍ഗ്രസ്: 26 ല്‍ 17 ലും തീരുമാനമായി, പ്രഖ്യാപനം ഉടന്‍ബിജെപിയേക്കാള്‍ ഒരുപടി മുന്നില്‍ കയറി കോണ്‍ഗ്രസ്: 26 ല്‍ 17 ലും തീരുമാനമായി, പ്രഖ്യാപനം ഉടന്‍

Ernakulam
English summary
high alert In Ernakulam; 72 and More Covid-19 Case Reported Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X