Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ഫാഷൻ ഗോൾഡ് തട്ടിപ്പ്: മറ്റൊരു പോപ്പുലർ ഫിനാൻസ് തട്ടിപ്പെന്ന് ഹൈക്കോടതി

എറണാകുളം: എംസി കമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് മറ്റൊരു പോപ്പുലർ ഫിനാൻസാണ് തട്ടിപ്പാണെന്നാണ് കോടതിയുടെ പരാമർശം. തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംസി കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ സർക്കാരിൽ നിന്നുള്ള നിലപാടും തേടിയിരുന്നു. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഇപ്പോഴുള്ളത് സിവിൽ കേസാണെന്നും കമറുദ്ദീൻ ഹർജിയിൽ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. അതേ സമയം തനിക്കെതിരെ ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും എംഎൽഎ ഹർജിയിൽ വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദവും കമറുദ്ദീൻ ഉന്നയിച്ചിരുന്നു.

khamarudheen-1

കാസർഗോഡ് ജില്ലയിലെ ചന്ദേര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് കമറുദ്ദീൻ. കാസർഗോഡ് തൃക്കരിപ്പൂരിലെ ഫാഷൻ ഗോൾഡിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് കേസെടുത്തത്. 800 ഓളം പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി നിരവധി പേരാണ് പോലീസിനെ സമീപിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നും സംഭവത്തിൽ കേസെടുത്തിരുന്നു. നിക്ഷേപകരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

Recommended Video

cmsvideo
    എറണാകുളം; ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലർ ഫിനാൻസ്; ഹൈക്കോടതി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+