എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം ഫാഷൻ ഗോൾഡ് തട്ടിപ്പ്: മറ്റൊരു പോപ്പുലർ ഫിനാൻസ് തട്ടിപ്പെന്ന് ഹൈക്കോടതി

Google Oneindia Malayalam News

എറണാകുളം: എംസി കമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് മറ്റൊരു പോപ്പുലർ ഫിനാൻസാണ് തട്ടിപ്പാണെന്നാണ് കോടതിയുടെ പരാമർശം. തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംസി കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

 ആര്‍ട്ടിക്കിള്‍ 370: ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ: പ്രകാശ് ജവദേക്കര്‍ ആര്‍ട്ടിക്കിള്‍ 370: ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ: പ്രകാശ് ജവദേക്കര്‍

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ സർക്കാരിൽ നിന്നുള്ള നിലപാടും തേടിയിരുന്നു. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഇപ്പോഴുള്ളത് സിവിൽ കേസാണെന്നും കമറുദ്ദീൻ ഹർജിയിൽ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. അതേ സമയം തനിക്കെതിരെ ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും എംഎൽഎ ഹർജിയിൽ വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദവും കമറുദ്ദീൻ ഉന്നയിച്ചിരുന്നു.

khamarudheen-1

Recommended Video

cmsvideo
എറണാകുളം; ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലർ ഫിനാൻസ്; ഹൈക്കോടതി

കാസർഗോഡ് ജില്ലയിലെ ചന്ദേര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് കമറുദ്ദീൻ. കാസർഗോഡ് തൃക്കരിപ്പൂരിലെ ഫാഷൻ ഗോൾഡിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് കേസെടുത്തത്. 800 ഓളം പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി നിരവധി പേരാണ് പോലീസിനെ സമീപിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നും സംഭവത്തിൽ കേസെടുത്തിരുന്നു. നിക്ഷേപകരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

Ernakulam
English summary
High court criticises Fashion gold fraud over plea of MC Kamarudhin MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X