എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓൺലൈൻ റമ്മിയിൽ കുരുക്ക്: വിരാടിനും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: ഓൺലൈൻ റമ്മിക്കെതിരായി സമർപ്പിച്ച ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാരായ സെലിബ്രിറ്റികൾക്ക് ഹൈക്കോടതി നോട്ടീസ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, തമന്ന, സിനിമാ താരം അജു വർഗീസ് എന്നിവർക്കാണ് കേരള ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. ഓൺലൈൻ റമ്മി മത്സരം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണം, സംസ്ഥാന സർക്കാരിനോട് ഡിവൈഎഫ്ഐപി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണം, സംസ്ഥാന സർക്കാരിനോട് ഡിവൈഎഫ്ഐ

തൃശ്ശൂർ സ്വദേശിയായ പോളി വർഗ്ഗീസാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റമ്മി മത്സരങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് നിയമപരമായി തടയണമെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ച ആവശ്യം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഇത് ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിൽ ഇത് സംബന്ധിച്ച് 1960ൽ തന്നെ നിയമം നിലവിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഇതിൽ ഓൺലൈൻ റമ്മിയെന്ന് പ്രത്യേകം പരാമർശിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ റമ്മി നിമയപരമായി തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

photo-20

ഓൺലൈൻ റമ്മിയുടെ ബ്രാൻഡ് അംബാസിഡർമാരായ പ്രമുഖ താരങ്ങൾ ജനങ്ങളെ ഓൺലൈൻ റമ്മിയിലേക്ക് ആകർഷിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് മൂന്നുപേർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. ഓൺലൈൻ റമ്മി സംബന്ധിച്ച് സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. താരങ്ങൾക്ക് അയച്ച നോട്ടീസിന് മറുപടി ലഭിക്കുന്നതോടെയായിരിക്കും കേസിൽ കോടതി വിശദമായ വാദം കേൾക്കുക.

Recommended Video

cmsvideo
Virat kohli and Tamannah in trouble| Oneindia Malayalam

Ernakulam
English summary
High court sent notice against Virat Kohli, Tamannah, Aju Varghese over online rummy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X