എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടൈറ്റാനിയം കേസ്: അന്വേഷണം സിബിഐ ഏറ്റെടുക്കാൻ വൈകുന്നു;കേന്ദ്രം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം വൈകുന്നതിൽ സിബിഐയിൽ നിന്ന് വിശദീരണം ആവശ്യപ്പെട്ട് ഹൈക്കോടതി. സർക്കാർ ഖജനാവിന് 120 കോടിയോളം രൂപയാണ് അഴിമതി വഴി നഷ്ടമായത്. ഈ സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണം വൈകുന്ന സംഭവത്തിൽ കേന്ദ്രസർക്കാരും സിബിഐയും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? ചോദ്യവുമായി മുരളീധരൻസ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? ചോദ്യവുമായി മുരളീധരൻ

2019 സെപ്തംബറിലാണ് ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് ചൂണ്ടിക്കാണിച്ച് ടൈറ്റാനിയം ജീവനക്കാരനായിരുന്ന എസ് ജയന്റെ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് കേന്ദ്ര സർക്കാരിൽ നിന്നും സിബിഐയിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രൈബ്രാഞ്ച് കഴിഞ്ഞ ഡിസംബറിൽ തന്നെ കേസിന്റെ വിവരങ്ങളും രേഖകളുമെല്ലാം സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. സിബിഐ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

 keralahc-159

Recommended Video

cmsvideo
എറണാകുളം; ടൈറ്റാനിയം അന്വേഷണം സിബിഐ ഏറ്റെടുക്കാൻ വൈകുന്നു;കേന്ദ്രം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ടൈറ്റാനിയം കമ്പനിയുടെ മേലുദ്യോഗസ്ഥർക്ക് പുറമേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അക്കാലത്തെ വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയാണ് അഴിമതിക്കേസിൽ ആരോപണമുയർന്നത്. ഇടപാടിൽ അഴിമതി നടന്നതായി വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം ലിമിറ്റഡിൽ മാലിന്യ സംസ്കരണത്തിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടി ഫിൻലൻഡിലുള്ള ഒരു കമ്പനിയ്ക്ക് കരാർ നൽകിയതിൽ 256 കോടിയുടെ അഴിമതി നടന്ന സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്. 13 വർഷത്തോളം കേസ് സിബിഐ അന്വേഷിച്ചെങ്കിലും അന്വേഷണം മുന്നോട്ടുനീങ്ങാതായതോടെയാണ് കേസ് കഴിഞ്ഞ വർഷം സിബിഐയ്ക്ക് കൈമാറിയത്. കേസിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇന്റർപോളിന്റെ സഹായം അന്വേഷണത്തിന് അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു.

Ernakulam
English summary
Highcourt seeks response from CBI and Central government over dealay in investigation of Titanium case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X