എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹലാൽ സ്റ്റിക്കറിന്റെ പേരിൽ ബേക്കറിയ്ക്ക് ഭീഷണി: ഹിന്ദു ഐക്യവേദി നേതാവ് ആർബി ബാബു അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ. ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹോട്ടലിന് മുമ്പിൽ ഹലാൽ വിഭവങ്ങൾ ലഭ്യമാണെന്ന സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കടവ് കുറുമശ്ശേരി ബേക്കറിയുടമയെ ബാബു ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് അറസ്റ്റ്.

കേസെടുത്തു

കേസെടുത്തു

ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡിജിപി നിദേശിച്ചത് പ്രകാരമാണ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വർഗ്ഗീയപരമായ പോസ്റ്റിട്ടുവെന്ന് കാണിച്ച് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് സംഭവം.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

കുറുമശ്ശേരിയിൽ പ്രവർത്തനം തുടങ്ങിയ ബേക്കറിക്ക് മുമ്പിൽ ഹലാൽ ലഭ്യമാണെന്ന സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ സംഘടനയുടെ പേരിലുള്ള ലെറ്റർ പാഡിൽ എഴുതിയ കത്തും കൈമാറിയിരുന്നു. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ ഹലാൽ വിഭവങ്ങൾ ലഭിക്കുമെന്ന സ്റ്റിക്കർ നീക്കം ചെയ്യാൻ താക്കീത് ചെയ്താണ് മടങ്ങിയത്. എന്നാൽ വിവാദങ്ങളും പ്രശ്നങ്ങളും ഒഴിവാക്കുന്നതിനായി കടയുടമ സ്റ്റിക്കർ നീക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആർവി ബാബു യൂട്യൂബിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

മൊഴി നിർണ്ണായകം

മൊഴി നിർണ്ണായകം


സോഷ്യൽ മീഡിയയിലൂടെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഈ വിഷയത്തിൽ ഇടപെടുന്നത്. കട ഉടമയിൽ നിന്ന് മൊഴി ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരുൺ, ധനേഷ്, സുജയ്, ലെനിൻ എന്നിവരാണ് ഇതോടെ അറസ്റ്റിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.

 കള്ളക്കേസും ജയിലറയും

കള്ളക്കേസും ജയിലറയും

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്ര നിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കള്ളക്കേസും ജയിലറയും കൊണ്ട് സംഘപരിവാർ നേതാക്കളെ തളർത്താൻ സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Thrissur police took case against JP Nadda and BJP workers

Ernakulam
English summary
Hindu Aikyavedi leader RV Babu arrested over Halal sticker controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X