• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

അങ്കമാലി വെടിവയ്പിന് അറുപതാണ്ട്; വിമോചന സമരത്തിന്‍റെ ഭാഗമായി നടന്ന നാടിനെ ഞെട്ടിച്ച വെടിവെപ്പ്, രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവം, കൊല്ലപ്പെട്ടത് ഏഴ് പേർ...

  • By Desk

അങ്കമാലി: കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ അടയാളപ്പെടുത്തിയ അങ്കമാലി പൊലീസ് വെടിവയ്പിന് ജൂൺ 13ന് അറുപതാണ്ട്. വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു. ഇവരെ അങ്കമാലി പള്ളിയിലെ കല്ലറയിൽ അടക്കി. പിന്നീട് വിമോചന സമരത്തിന് ആവേശം പകർന്ന "അങ്കമാലി കല്ലറയിൽ എന്ന മുദ്രാവാക്യം അവിടന്ന് ആരംഭിച്ചു.

ബ്രഹ്മഗിരി മാംസ സംസ്‌ക്കരണ ഫാക്ടറിയിലെ മാലിന്യം; പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്, 13 പേര്‍ക്ക് പരിക്ക്, ഗുരുതര പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മൂന്ന് പേര്‍ അറസ്റ്റില്‍!

1957 ജൂലൈയ് 13ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി നിയമസഭയില്‍ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള നാളുകള്‍ പ്രതിഷേധങ്ങള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ 1959 ജൂണ്‍ 12ന് വിമോചനസമരം പ്രഖ്യാപിക്കപ്പെട്ടു. ജൂൺ 12 ന് സമരക്കാർ വിമോചനം ദിനം ആചരിക്കുകയും നാടെങ്ങും പിക്കറ്റിങ്ങും ധർണയും നടത്തുകയും ചെയ്തിരുന്നു.

Vimochana Samaram

കള്ള് ഷാപ്പു പിക്കറ്റിങ്ങിൽ കുഞ്ഞപ്പൻ എന്ന തൊഴിലാളിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കാലടി, കൊറ്റമം, മറ്റൂർ ഭാഗത്തും നിന്നും എത്തിയ പ്രതിഷേധ ജാഥയാണ് വെടിവെയ്പിൽ കലാശിച്ചത്. ജൂണ്‍ 13ന് രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വെടിവെയ്പ് നടന്നു. വെടിവയ്പിൽ കൊല്ലപ്പെട്ടവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ ആണ് സൂക്ഷിച്ചത്. പൈലി പാപ്പച്ചന്‍, മാടശേരി ദേവസി, ചെമ്പശേരി കൊച്ചുവറീത്, മുക്കട പള്ളന്‍ വറീത്, കൊഴിക്കൊട്ട പൈലി, കുര്യപ്പറമ്പിൽ വര്‍ഗീസ്, കോലഞ്ചേരി കുഞ്ഞവിര പൗലോസ് എന്നിവരാണ് മരിച്ചത്.

ഇതില്‍ കുഞ്ഞവിര പൗലോസ് വിദ്യാർഥിയും മറ്റുള്ളവര്‍ തൊഴിലാളികളുമായിരുന്നു. പ്രധാന നേതാക്കൾ അങ്കമാലിയിലേക്ക് എത്തി. പനമ്പിള്ളി ഗോവിന്ദമേനോൻ, മത്തായി മാഞ്ഞൂരാൻ, സി.ജി. ജനാർദ്ദനൻ, ഫാ. വടക്കൻ, ഭാരതി ഉദയഭാനു എംപി, ഹെന്‍റി ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 14 ന് അങ്കമാലി നഗരത്തിൽ വലിയ പ്രതിഷേധ യോഗം നടന്നു. വിമോചന സമരത്തിന് ലഭിച്ച ഇന്ധനമായിരുന്നു ആ സംഭവം. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം സമരങ്ങൾ നടന്നു. ജൂണ്‍ 15 ന് വെട്ടുകാട് പുല്ലുവിള വെടിവയ്പുണ്ടായി.

ജൂലൈ 3 ന് ചെറിയതുറയില്‍ വെടിവയ്പിൽ ഫ്ലോറി എന്ന ഗര്‍ഭിണി മരിച്ചു. ജൂലൈ 15 ന് സമരനായകൻ മന്നത്ത് പദ്മനാഭൻ അങ്കമാലിയിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരത്ത് അവസാനിച്ചത് ഈഎംസ് മന്ത്രിസഭയുടെ പതനം ഉറപ്പിച്ചുകൊണ്ടാണ്. 1959 ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം പ്രസിഡന്‍റ് ഭരണം ഏർപ്പെടുത്തി. പ്രതികരണ വേദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 ന് അങ്കമാലി പള്ളിയിലെ രക്തസാക്ഷികളുടെ കല്ലറയിൽ പ്രാർഥനയും അനസ്മരണയോഗവും നടക്കും.

Ernakulam

English summary
Vimochana samaram in Angamali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more