എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറാവുനിന്ന വനിതാപോലീസുകാരിയ ശിക്ഷിച്ച നടപടി; കൊച്ചി ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

Google Oneindia Malayalam News

കൊച്ചി: വനിതാ പോലീസ് സ്റ്റേഷനിൽ മഫ്തിയിലെത്തിയ തന്നെ തിരിച്ചറിയാത്തതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ശിക്ഷിച്ച സംഭവത്തിൽ ഡിസിപിയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. കൊച്ചി സിറ്റി ഡിസിപി ഐശ്വര്യ ഡോങ്‌രെക്കെയാണ് ആഭ്യന്തര വകുപ്പിന്റെ താക്കീത് നൽകിയിട്ടുള്ളത്. മഫ്തിയിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് രണ്ട് ദിവസത്തെ നിർബന്ധിത ട്രാഫിക്ക് ഡ്യൂട്ടി നൽകുകയായിരുന്നു. സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണ് മേലുദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും ഡിസിപി താക്കീതുമായി രംഗത്തെത്തിയത്.

കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആദ്യദിനം 900 ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പെടുക്കുംകോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആദ്യദിനം 900 ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പെടുക്കും

ആവശ്യത്തിൽ അധികം ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്തതായി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ നടപടി അതിരു കടന്നുവെന്നാണ് വിലയിരുത്തൽ.

ernakulam-

Recommended Video

cmsvideo
എറണാകുളം; പാറാവുനിന്ന വനിതാപോലീസിനെ ശിക്ഷിച്ച നടപടി; കൊച്ചി ഡിസിപിക്ക് താക്കീത്

കഴിഞ്ഞ ഞായറാഴ്ച രാവിലെയോടെയാണ് എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മഫ്തിയിൽ മാക്സും ധരിച്ച് ഡിസിപി ഐശ്വര്യ ഡോങ്‌രെ എത്തുന്നത്. ആളെ മനസിക്കാൻ കഴിയാത്തതിനാൽ ഡിസിപിയെ പാറാവുനിന്ന വനിതാ പോലീസുകാരി സ്റ്റേഷനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും എന്തിനാണ് വന്നതെന്ന് ചോദിച്ചറിയുകയുമായിരുന്നു. എന്നാൽ പിന്നീട് ആളെ മനസ്സിലായതോടെ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. എന്നാൽ, തന്നെ തടഞ്ഞ സംഭവത്തിൽ പോലീസുകാരിയോട് ഡിസിപി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്ന കാരണത്താൽ വനിതാ സിപിഒയ്ക്ക് തിരക്കുള്ള ഹൈക്കോടതി ജങ്ഷന് സമീപം രണ്ടുദിവസം ട്രാഫിക് ഡ്യൂട്ടി നൽകുകയായിരുന്നു.

Ernakulam
English summary
Home department warns Kochi DCP Aiswarya Dongre over She punishes woman officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X