എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കെണിയില്‍ കുടുക്കി ആര്യ യുവാവിനെ റൂമിലെത്തിച്ചു; നഗ്നനാക്കി ഫോട്ടോ, ഒടുവില്‍ പൊലീസിന്റെ കെണിയിൽ

Google Oneindia Malayalam News

കൊച്ചി: മൂവാറ്റുപുഴ സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ആകെ 5 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയത് 25കാരിയായ യുവതിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിശദാംശങ്ങളിലേക്ക്..

പ്രധാനി ആര്യ

പ്രധാനി ആര്യ

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതില്‍ പ്രധാനി ആര്യ എന്ന യുവതിയാണ്. 25കാരിയായ ഇഞ്ചത്തൊടി മുളയംകോട്ടില്‍ ആര്യയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ പെണ്‍കെണിയില്‍പ്പെടുത്തിയത്. ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

കൂട്ടിന് സുഹൃത്തുക്കളും

കൂട്ടിന് സുഹൃത്തുക്കളും

ആര്യയ്ക്ക് ഒപ്പം സഹായത്തിനായി സുഹൃത്തുക്കളും ഉണ്ടായിരുന്നു. വ്യാഴാഴ്ച ആര്യ ഉടമയെ കോതമംഗലത്തെ ഒരു ലോഡ്ജിലേക്ക് വശീകരിച്ച് എത്തിക്കുകയായിരുന്നു. ലോഡ്ജില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ട്വിസ്റ്റ് ആരംഭിക്കുന്നത്. റൂമിലെത്തിയ സ്ഥാപന ഉടമ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ലോഡ്ജ് മുറിയില്‍ നടന്നത്.

അര്‍ദ്ധ നഗ്നനാക്കി

അര്‍ദ്ധ നഗ്നനാക്കി

ആര്യയും സ്ഥാപന ഉടമയും ഉണ്ടായിരുന്ന ലോഡ്ജിലേക്ക് രണ്ട് സുഹൃത്തുക്കള്‍ എത്തി. ഇവര്‍ ഉടമയെ അര്‍ദ്ധ നഗ്നനാക്കി ആര്യയുമായി ചേര്‍ത്ത് നിര്‍ത്തി ഫോട്ടോകള്‍ എടുത്തു. ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാനുള്ള ശ്രമം നടത്തിയത്.

 നാല് ലക്ഷം രൂപ

നാല് ലക്ഷം രൂപ

ലോഡ്ജില്‍ നടന്ന സംഭവമെല്ലാം കണ്ട് യുവാവ് ഭയന്നുവിറച്ചിരുന്നു. സംഘം ഇയാളോട് നാല് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കയ്യില്‍ പണം ഇല്ലെന്ന് അറിഞ്ഞതോടെ യുവാവ് വന്ന കാറില്‍ കയറ്റിക്കൊണ്ടു പോയി ആര്യയെ വീട്ടിലിറക്കി. യാത്രയ്ക്കിടെ മൂന്ന് പേര്‍ കൂടുതല്‍ കാറിലേക്ക് കയറി. യുവാവിന്റെ എടിഎം എടുത്ത് അക്കൗണ്ടിലുണ്ടായിരുന്നു 35000 രൂപ പിന്‍വലിച്ചു.

 നാട്ടുകാരെ വിളിച്ചുവരുത്തി

നാട്ടുകാരെ വിളിച്ചുവരുത്തി

എന്നാല്‍ യാത്രയ്ക്കിടെ യുവാവ് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കോട്ടപ്പടി കോളേജിന് സമീപത്ത് എത്തിയപ്പോള്‍ സ്ഥാപന ഉടമ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. നാട്ടുകാരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി.

 പൊലീസ് കസ്റ്റഡിയില്‍

പൊലീസ് കസ്റ്റഡിയില്‍

നാട്ടുകാര്‍ പിടികൂടിയെ പ്രതികളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നാലെ പ്രധാന പ്രതിയായ ആര്യയെയും സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിനെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. യാസിന്‍, റിസ്വാന്‍, ആസിഫ് എന്നിവരാണ് അറസ്റ്റിലാണ് മറ്റ് മൂന്ന് പേര്‍. പ്രതികളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചനബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചന

'തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി', സിപിഎമ്മിനെതിരെ ബൽറാം'തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി', സിപിഎമ്മിനെതിരെ ബൽറാം

കൊവിഡ് മുക്തരിൽ ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്നു;സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കുംകൊവിഡ് മുക്തരിൽ ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്നു;സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കും

യശ്വവർദ്ധൻ സിൻഹ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷ്ണറാകും?;സെലക്റ്റ് കമ്മിറ്റിക്കെതിരെ കോൺഗ്രസ്യശ്വവർദ്ധൻ സിൻഹ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷ്ണറാകും?;സെലക്റ്റ് കമ്മിറ്റിക്കെതിരെ കോൺഗ്രസ്

Recommended Video

cmsvideo
Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

Ernakulam
English summary
Honey trap in Moovattupuzha: Three more accused arrested for trying to extort money from businessman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X