വിചിത്ര തീരുമാനവുമായി തൃക്കാക്കര നഗരസഭ; രാത്രിയില്‍ ഹോട്ടലുകള്‍ തുറക്കില്ല, കാരണം ഇതാണ്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ രാത്രിയില്‍ ഹോട്ടലുകള്‍ തുറക്കില്ല. നഗരസഭയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഹോട്ടല്‍ ഉടമകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. അടുത്ത ആറ് മാസത്തേക്കാണ് പരിഷ്കാരം എന്ന് ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള അറിയിച്ചു. രാത്രി ഭക്ഷണം കഴിക്കാന്‍ ഒട്ടേറെ പേര് വരുന്ന ഹോട്ടലുകള്‍ തൃക്കാക്കരയിലുണ്ട്.
രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് ഹോട്ടലുകള്‍ അടച്ചിടുക. തട്ടുകടളും തുറക്കില്ല. അടുത്ത ആറ് മാസത്തേക്കാണ് ഈ തിരുമാനം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് എട്ടാം തിയ്യതി നഗരസഭ യോഗം ചേരും. രണ്ട് മാസം കഴിഞ്ഞാല്‍ അവലോകന യോഗം ചേര്‍ന്ന ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നഗരസഭ എത്താന്‍ കാരണം. ലഹരി ഉപയോഗിക്കുന്ന യുവജനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും രാത്രിയിലാണ് ഇതിന് വേണ്ടി കൂടുതല്‍ പേര് എത്തുന്നതെന്നും ഹോട്ടലുകള്‍ മറയാക്കുന്നുണ്ടെന്നുമാണ് ആരോപണം. ഈ പ്രതിസന്ധിക്കെല്ലാം പരിഹാരമായിട്ടാണ് രാത്രിയില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ നഗരസഭ തീരുമാനിക്കുന്നത്.
പോലീസില്‍ നിന്നും എക്സൈസില്‍ നിന്നുമെല്ലാമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഐടി നഗരമായതിനാല്‍ പുറത്തുനിന്നുള്ള നിരവധി പേര് ജോലി ചെയ്യുന്ന സ്ഥലം കൂടിയാണ് തൃക്കാക്കര. രാത്രി ജോലി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍, വിദൂര യാത്രക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രയാസമുണ്ടാകുന്ന തീരുമാനമാണിത്.
അതേസമയം, തീരുമാനത്തിനെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തുവന്നു. ഹോട്ടലുകളില്‍ വരുന്നവരോട് വേഗത്തില്‍ ഭക്ഷണം കഴിച്ച് പോകണം എന്ന് പറയാന്‍ പ്രയാസമുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മാത്രമല്ല, നഗരസഭയുടെ പരിധിക്കപ്പുറത്ത് ഹോട്ടലുകള്‍ തുറക്കുമ്പോള്‍ ഇവിടെ മാത്രം അടച്ചിടുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും അവര്‍ ചോദിക്കുന്നു. പ്രതിഷേധിക്കാനും വേണ്ടി വന്നാല്‍ നിയമനടപടിയിലേക്ക് കടക്കാനുമുള്ള ഒരുക്കത്തിലാണ് ഹോട്ടലുടമകള്‍.
അതേസമയം, രാത്രി ഭക്ഷണം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു വരുത്താമല്ലോ എന്ന് നഗരസഭ അധ്യക്ഷ രാധാമണി പിള്ള പ്രതികരിക്കുന്നു. ഒട്ടേറെ പരാതികള്‍ വരുന്നുണ്ട്. രാത്രി നേരത്തെ കഴിക്കാം. 11 മണി വരെ ഹോട്ടലുകള്‍ തുറക്കും. ബുക്ക് ചെയ്താല്‍ നേരത്തെ ഭക്ഷണം എത്താനുള്ള സൗകര്യമുണ്ട്. മാത്രമല്ല, നേരത്തെ ഭക്ഷണം വാങ്ങിവയ്ക്കാനും സാധിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
അതേസമയം, വിചിത്രമായ പരിഷ്കരണമാണ് നഗരസഭ നടപ്പാക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പോലീസ് സംവിധാനവും എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പകരം കടകള്‍ അടച്ചിടുന്നത് ഉചിതമല്ലെന്നും നഗരസഭയുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. ഏതായാലും എട്ടാം തിയ്യതി ചേരുന്ന യോഗം നിര്‍ണായകമാകും.
-
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം












Click it and Unblock the Notifications