വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, കൊച്ചിയില്‍ എസ്ഐ അറസ്റ്റില്‍
കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ പൊലീസുകാരന് അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബാബു മാത്യുവാണ് അറസ്റ്റിലായത്. എറമാകുളം മുളംതുരുത്തിയിലെ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് എസ് ഐ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ. . .

ഒരു വര്‍ഷത്തിലേറെ
ബാബു മാത്യു മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ അഡിഷണല്‍ എസ് ഐ ആയിരിക്കുമ്പോഴാണ് സംഭവം. ഇയാള്‍ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 37കാരിയായ യുവതി കൊച്ചി ഡിസിപി പൂങ്കുഴലിക്കാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

കേസെടുത്ത് പൊലീസ്
യുവതിയുടെ പരാതിയില്‍ ഒരു മാസം മുമ്പാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്ഒരു മാസത്തോളമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

മജിസ്ട്രേറ്റിന് മൊഴി
സംഭവവുമായി ബന്ധപ്പെട്ട് യുവതി മജിസ്ട്രേറ്റിന് മുമ്പാകെ 164 പ്രകാരം മൊഴി നല്‍കിയിരുന്നു. വാഹനപരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ യുവതി സ്റ്റേഷനില്‍ എത്തി പണം അടയ്ക്കാം എന്ന് സമതിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിയ യുവതിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
Recommended Video

വീട്ടില്‍ എത്തിയപ്പോള്‍
സൗഹൃദത്തിന്റെ പേരില്‍ ഇയാള്‍ പിന്നീട് വീട്ടില്‍ എത്തിത്തുടങ്ങി. ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കയറിവന്ന് സ്വകാര്യ ഭാഗത്ത് കയറിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications