Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി കോര്‍പറേഷനില്‍ അട്ടിമറിക്ക് സാധ്യത തെളിയുന്നു; ടികെ അഷ്‌റഫ് കോണ്‍ഗ്രസ് വേദിയില്‍

കൊച്ചി: കോര്‍പറേഷനില്‍ മുസ്ലിം ലീഗ് വിമതനായി മല്‍സരിച്ച ടികെ അഷ്‌റഫ് തിരിച്ചുവരുന്നു. എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ചതായി അഷ്‌റഫ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാലിന്യ വിഷയത്തില്‍ ഭരണ സമിതിയെ അദ്ദേഹം വിമര്‍ശിച്ചു. ഇനി യുഡിഎഫിനൊപ്പമാകുമെന്നും സൂചിപ്പിച്ചു. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുമെന്ന് ചിരിച്ചുകൊണ്ട് അഷ്‌റഫ് പ്രതികരിച്ചു.

ഏറെ കാലത്തിന് ശേഷമാണ് കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. നാല് സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭരണം. എന്നാല്‍ ഭരണപക്ഷത്ത് നിന്ന് അംഗങ്ങളെ അടര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നു എന്നാണ് സൂചന. വിമതരായി മല്‍സരിച്ചവരെ കൂടെ നിര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ വിജയമാണ് അഷ്‌റഫ് കോണ്‍ഗ്രസ് വേദിയിലെത്തിയത്.

tk-ashraf

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ ഭരണസമിതിയുടെ പ്രവര്‍ത്തനം പോര എന്ന് അഷ്‌റഫ് പറയുന്നു. ജനവികാരം മാനിക്കാതെയാണ് എല്‍ഡിഎഫ് ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന് ചെയ്യാന്‍ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്. അത് ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറ് മാസത്തിനകം ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്.

74 അംഗ കോര്‍പറേഷനാണ് കൊച്ചിയിലേത്. എല്‍ഡിഎഫിന് 34, യുഡിഎഫിന് 30, ബിജെപിക്ക് 5, വിമതര്‍ അഞ്ച് എന്നിങ്ങനെയാണ് കണക്ക്. തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതാണ് യുഡിഎഫില്‍ വിമത പോര് ശക്തമാക്കിയത്. ഇരുമുന്നണിയിലെയും വിമതരായി മല്‍സരിച്ച അഞ്ച് പേര്‍ ജയിക്കുകയും ചെയ്തു. ഇതില്‍ യുഡിഎഫില്‍ നിന്നുള്ള പ്രമുഖനായിരുന്നു അഷ്‌റഫ്. ഇദ്ദേഹം ഏറെ കാലമായി മുസ്ലിം ലീഗ് അംഗമായി കോര്‍പറേഷനിലുണ്ട്.

യുഡിഎഫിലെ വിമത പോരാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സഹായിച്ച ഒരു ഘടകം. ജില്ലയിലെ പ്രമുഖനായ മുസ്ലിം ലീഗ് നേതാവാണ് അഷ്‌റഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിലെത്തി. മുസ്ലിം ലീഗ് പുറത്താക്കിയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. ഒടുവില്‍ ലീഗ് തിരിച്ചെടുത്തു. എങ്കില്‍ പോലും അഷ്‌റഫ് ഇടതുപക്ഷത്തോടൊപ്പമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാം മാറി.

കോര്‍പറേഷനെതിരെ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നടത്തിയ വാഹന ജാഥയുടെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പങ്കെടുത്ത വലിയ പരിപാടിയായിരുന്നു. ഈ വേദിയില്‍ അഷ്‌റഫും എത്തി. പരിപാടിക്ക് ശേഷമാണ് ഇനി താന്‍ യുഡിഎഫിനൊപ്പമാകും എന്ന് അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞത്.

അഞ്ച് സ്വതന്ത്രരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്ര നിലവില്‍ യുഡിഎഫിനൊപ്പമാണ്. കോണ്‍ഗ്രസ് വിമതനായ സനല്‍ മോന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വിവരം. സ്റ്റാന്റിങ് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ ബിജെപി പുറത്താക്കിയിരുന്നു. കൂടുതല്‍ പേരെ സ്വന്തം പാളയത്തിലെത്തിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് ആലോചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+