Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: നാണയം വിഴുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റ ചെയ്ത കേസിലാണ് നടപടി.

death

ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതികളുടെ മകനായ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. കുട്ടിക്ക് കുഴപ്പമൊന്നുമില്ലന്നും നാണയം തനിയെ പോയ്ക്കോളുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാകാ്കിയതോടെ വീട്ടുകാര്‍ ആലുവയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ പീഡിയാട്രിഷന്‍ ഇല്ലന്നെ് പറഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ഇവിടെ എത്തിയപ്പോഴും വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പീഡിയാട്രീഷന്‍ അവിടെയും ഇല്ലാത്തത് കൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിനിടെ പഴവും ചോറും കൊടുത്താല്‍ നാണയം ഇറങ്ങിപ്പോകുമെന്നും വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ആവുമ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഞായറാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+