എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യക്കടത്തിന് പിന്നിൽ എൽടിടി സ്ലീപ്പിങ് സെല്ലുകൾ; വേലുപ്പിള്ള പ്രഭാകരന്‍റെ മരണശേഷം നിർജീവമായ സംഘടന സജീവമാകുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിന് പിന്നിൽ എൽടിടി സ്ലീപ്പിങ് സെല്ലുകൾ. വേലുപ്പിള്ള പ്രഭാകരന്‍റെ മരണശേഷം നിർജീവമായ സംഘടന സജീവമാക്കുന്നതിനായാണ് മനുഷ്യക്കടത്ത്.ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽടിടി കേന്ദ്രത്തിലേയ്ക്കാണ് തങ്ങളുടെ അനുഭാവികളെ അനധികൃതമായി കടത്തുന്നത്. ഓസ്ട്രേലിയ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ എൽടിടിയുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.

<strong>കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ വീണ്ടും റിസോർട്ടിലേക്ക്; കുതിര കച്ചവട പേടിയിൽ മുന്നണികൾ, നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നത് നാല് എംഎൽഎമാർ!!</strong>കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ വീണ്ടും റിസോർട്ടിലേക്ക്; കുതിര കച്ചവട പേടിയിൽ മുന്നണികൾ, നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നത് നാല് എംഎൽഎമാർ!!

ശ്രീലങ്കൻ സർക്കാരിന്‍റെ എൽടിടി വേട്ടയാടലിൽ നിന്നും തങ്ങളുടെ അനുയായികളെ രക്ഷപെടുത്തി അവരുടെ ജീവിതരം സുരക്ഷിതമാക്കുകയെന്ന ഉദ്ദേശവും മനുഷ്യക്കടത്തിന് പിന്നിലുണ്ട്.2012 ജൂണിൽ കൊല്ലം നീണ്ടകര തുറമുഖത്ത് നിന്നും 142 ശ്രീലങ്കൻ തമിഴ് വംശജരെ അനധികൃതമായി ഓസ്ട്രേലിയയിലേയ്ക്ക് കടത്താ്ന് ശ്രമിച്ചത് പിടികൂടിയിരുന്നു.ഇതിൽ ഏതാനും പേർക്ക് എൽടിടിയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Ernakulam

യാത്രയ്ക്കിടയിൽ പുറംകടലിൽ എൽടിടി സംഘത്തിന്‍റെ സഹായം ലഭ്യമാകാൻ സാധ്യതയുണ്ട്.പല മാർഗങ്ങളിലൂടെ ഓസ്ട്രേലിയയിൽ എത്തിയ എൽടിടി അനുഭാവമുള്ളവർ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതായി ഏതാനും വർഷം മുൻപ് രാജ്യാന്തര അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരുന്നു.ഇവിടങ്ങളിലെ തമിഴ്വംശജരെ ഉൾപ്പെടുത്തി സംഘട കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും യുവാക്കളെയാണ് സംഘടന ലക്ഷ്യമിടുന്നതായും വാർത്തകൾ വന്നിരുന്നു.

ഓസ്ട്രേലിയേക്ക് പുറമെ ന്യൂസിലാൻഡിലേയ്ക്കും ശ്രീലങ്കൻ തമിഴരെ അഭയാർഥികളായെത്തുന്നത് വർധിച്ചിട്ടുണ്ട്.ഇവരിൽ നിന്നുള്ള വരുമാനവും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്.ഇന്ത്യൽ ഉൾപ്പടെയുള്ള ക്യാംപുകളിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് വംശജരെയാണ് അനധികൃതമായി എത്തുന്നത്.സമീപവർഷങ്ങളിൽ ശ്രീലങ്കൻ തിഴ്വംശജർ കൂടുതലായാണ് ഓസ്ട്രേലിയയിൽ എത്തുന്നത്.അനധികൃതരായി എത്തുന്നവർക്ക് പുറമെ തൊഴിൽവിസയിലും കുടിയേറ്റക്കാരുമായും വൻതോതിലാണ് ശ്രീലങ്കൻ തമിഴ്വംശജർ ഓസ്ട്രേലിയയിൽ എത്തുന്നത്.

ഇതിനിടെ മനുഷ്യക്കടത്തില്‍ അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.മുന്‍പ് നടന്ന മനുഷ്യക്കടത്തുകളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ലോക്കല്‍ പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റൂറല്‍ പ്രദേശത്തെ ഹാര്‍ബറുകളില്‍ ജാഗ്രത വേണമെന്നും ബോട്ടുകളുടെയും കടലില്‍പോകുന്നവരുടെയും കണക്കെടുക്കാനും ഇന്‍റലിജന്‍സ് നിർദ്ദേച്ചിരുന്നു. കൂടുതലായി ബോട്ടുകള്‍ വന്നാലും പോയാലും തിരിച്ചറിയണമെന്ന നിര്‍ദേശവും പൂര്‍ണമായും അവഗണിച്ചതായും ആരോപണമുണ്ട്.മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയൻ തീരത്ത് നിന്നും മുനമ്പം അടുത്താണ്.ഭൂമിശാസ്ത്രപരമായി മറ്റുള്ള കടൽസഞ്ചാരപാതയേക്കാൽ അപകടരഹിതവുമാണ്.

ഇതേ തുടർന്നാണ് ഇതുവഴി മനുഷ്യക്കടത്ത് വർധിക്കുന്നത്.ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും മത്സ്യക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.മുനമ്പം വഴി മഷ്യക്കടത്ത് നടന്നതിന് 24 മണിക്കൂറിന് ശേഷമാണ് വിവരം പുറത്തുവന്നത്.ഉയർന്ന കുതിരശക്തിയുള്ള യന്ത്രം ഘടിപ്പിച്ച ബോട്ടിലായിരിക്കും സംഘം യാത്രതിരിച്ചതെന്ന് അനുമാന്തിതലാണ് നാവികസേന.ഇതിനാൽ മത്സ്യബന്ധനബോട്ട് ഇന്ത്യൻ തീരം വിടാനാണ് സാധ്യത.നാവികസേനാ കപ്പലുകളും നിരീക്ഷണ വിമാനങ്ങളും മത്സ്യബന്ധനബോട്ടിനായി കടലിൽ തെരച്ചിൽ നടത്തുകയാണ്.

കപ്പൽ ഓസ്ട്രേലിയ കേന്ദ്രീകരിച്ചാണ് നിങ്ങുന്നതെന്നാണ് സൂചന.ആഴക്കടലിൽ വെച്ച് മറ്റു തീരങ്ങളിലേയ്ക്കും കപ്പൽ നീങ്ങാനുള്ള സാധ്യതയും നാവികസേനാ അധികൃതർ തള്ളുന്നില്ല.രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങളുമായി സഹകരച്ചുകൊണ്ട് ഓപ്പറേഷൻ നടത്തിയാൽ കപ്പൽ കണ്ടെത്താനാകുമെന്നാണ് നാവികസേനയുടെ വിശ്വാസം. ഇതിനിടെ മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും.

വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.അതേസമയം, മനുഷ്യക്കടത്തില്‍പ്പെട്ടവര്‍ താമസിച്ചെന്ന് കരുതുന്ന ആറ് റിസോര്‍ട്ടുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു. ചെറായി ബീച്ചിലെ റിസോര്‍ട്ടുകളാണ് പൊലീസ് മുദ്രവെച്ചത്. ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം ഇവിടെയാണ് താമസിച്ചിരുന്നത്

Ernakulam
English summary
Human trafficking in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X