ആക്രമണം വീട് വിൽക്കുന്നത് ചോദ്യം ചെയ്തതിന്; ഗർഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് കുടുങ്ങും, അന്വേഷണം
ആലുവ: ആലുവയില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. തര്‍ക്കത്തിനിടെ സ്ത്രീയുടെ പിതാവിനും മര്‍ദ്ദനമെറ്റിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ജൗഹറിനും മാതവിന് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ നവംബറിലാണ് പറവൂര്‍ മന്നം സ്വദേശി ജൗഹറുമായി നൗഹത്തിന്റെ വിവാഹം നടക്കുന്നത്. അന്ന് പത്ത് ലക്ഷം രൂപയാണ് സ്ത്രീധനമായി നല്‍കിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ക്രൂരമായി പീഡനം ആരംഭിച്ചെന്ന് നൗഹത്തും ബന്ധുക്കളും പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം
സ്ത്രീധനമായി നല്‍കിയ തുക ഉള്‍പ്പടെ ചേര്‍ത്തുവച്ച് വാങ്ങിയ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. തനിക്കുള്ള കടം വീട്ടാന്‍ വീട് വില്‍ക്കുകയാണെന്നും കരാര്‍ എഴുതാനായി എത്തണമെന്നും ഇന്നലെ ജൗഹര്‍ നൗഹത്തിന്റെ പിതാവ് സലീമിനെ അറിയിച്ചു. ഇതനുസരിച്ച് എത്തിയ സലീമിനെ ഒഴിവാക്കി ജൗഹറും മാതാവും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചയ്ക്ക് തിരിച്ചെത്തി. കരാര്‍ എഴുതിയെന്നും മടങ്ങിപ്പോകാനും ജൗഹര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതേതുടര്‍ന്ന് വാക്ക്തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് ഭാര്യയെയും പിതാവിനെയും മര്‍ദ്ദിക്കുകയായിരുന്നു. ജൗഹറിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നൗഹത്ത് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മകളെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി പിതാവ് സലീം പറഞ്ഞ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Recommended Video
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍


Click it and Unblock the Notifications