ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കി; തല ഭിത്തിയില്‍ ഇടിച്ചതിന്റെയും പാടുകള്‍
പെരുമ്പാവൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒഡിഷ സ്വദേശിയായ ഭര്‍ത്താവ് ജീവനൊടുക്കി. കുറുപ്പംപടി നൂലേലി പള്ളിപ്പടിയിലാണ് സംഭവം. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു ഇരുവരും.
വിഷ്ണുക്കാര പ്രധാന് (26) ഭാര്യ സില്‍ക്കാര പ്രധാന(23) താമസസ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. സില്ക്കാരയെ തറയിലും വിഷ്ണുവിനെ ജനലിനോട് ചേര്‍ന്നുള്ള ഉത്തരത്തില്‍ കെട്ടി തൂങ്ങിയ നിലയിലുമായിരുന്നു കണ്ടെത്തിയത്.
രാവിലെ ഏറെവൈകിയും പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കാനായി എത്താതിരുന്നപ്പോള്‍ സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയായ യുവതി അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനലിനു സമീപം വിഷ്ണു പ്രധാനെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടുടമയെത്തി പരിശോധിച്ചപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ സില്ക്കാരയേയും കണ്ടെത്തുന്നത്. യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ചതിന്റേയും ലക്ഷണങ്ങളുണ്ട്.
ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതായി കുറുപ്പംപടി ഇന്‍സ്പെക്ടര്‍ കെആര്‍ മനോജ് അറിയിച്ചു. ഇരുവരും പ്ലൈവുഡ് കമ്പനി തൊഴിലാളികളാണ്. മാസം മുമ്പാണ് ഇരുവരും കേരളത്തിലെത്തുന്നത്. എന്നാല്‍ ഇവിടെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ആരംഭിച്ചിട്ട് ഒരു മാസം കഴിയുന്നതേയുള്ളു. ഇരുവരുടേയും മൃതശരീരം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവ്ഡ് പരിശോധന നടത്തേണ്ടതുണ്ട്. ഫലം ലഭിച്ചയുടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications