എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് ചോദിച്ച് ഹോളി ആഷോഷിച്ച് ഹൈബി:യാത്ര തുടങ്ങിയത് മെട്രോയില്‍, ലീലാവതി ടീച്ചറുടെ അനുഗ്രഹം വാങ്ങി

  • By Desk
Google Oneindia Malayalam News

കൊച്ചി: വോട്ട് ചോദിച്ച് ഹോളി ദിനത്തിൽ ആലുവ യുസി കോളെജിലെത്തിയ ഹൈബി ഈഡനെ വിദ്യാർഥികൾ സ്വീകരിച്ചത് നിറങ്ങൾ പൂശി. കച്ചേരി മാളിക എന്നറിയപ്പെടുന്ന കാംപസിന്‍റെ മധ്യഭാഗത്താണ് സ്ഥാനാർഥി വിദ്യാർഥികളോടൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്തത്.

പോലീസ് ഉദ്യോഗസ്ഥനെ ഇംഗ്ലീഷില്‍ വിറപ്പിച്ച് സുരേഷ് ഗോപി! നാടോടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വീഡിയോ

ഈ നിറങ്ങൾ നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും നമ്മൾ സംരക്ഷിക്കേണ്ടത് ഈ ബഹുസ്വരതയെയാണെന്നും ഹൈബി പറഞ്ഞു. അധ്യാപകരെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് പിന്തുണ തേടിയ സ്ഥാനാർഥി വിദ്യാർഥികളുടോപ്പം സംസാരിക്കാനും അവർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ആസ്വദിക്കാനും സമയം കണ്ടെത്തി.

hibieden-15

രാവിലെ മെട്രൊയിലാണ് യുഡിഎഫ് സ്ഥാനാർഥി യാത്ര ആരംഭിച്ചത്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് കയറി ഇടപ്പള്ളിയിലിറങ്ങി. ഇടപ്പള്ളി ടോളിൽ ഐഎൻടിയുസി പ്രവർത്തകരെ കണ്ട സ്ഥാനാർഥി സെന്‍റ്. വിൻസന്‍റ് ആ ശ്രമം, സെന്‍റ്. ജോസഫ് വിദ്യാഭവൻ കോൺവെന്‍റ് എന്നിവിടങ്ങൾ സന്ദർശിച്ചു. അവിടെ നിന്ന് വടകോട് മുഹ് യുദ്ദീൻ ജുമാ മസ്ജിദിലെത്തി വിദ്യാർഥികളെ കണ്ടു.
hibieden2-155

തുടർന്ന് ലീലാവതി ടീച്ചറുടെ വീട്ടിലെത്തി. 'മകനെപ്പോലെ അനുഗ്രഹിക്കുന്നു, അച്ഛനെപ്പോലെ പലവട്ടം ജയിച്ചു വരണം' ടീച്ചറുടെ അനുഗ്രഹവും തേടി നേരെ ല്യൂക്കാ, ആശാഭവൻ, സെന്‍റ് ബ്രിജിത്ത് കോൺവെന്‍റുകളിലേക്ക്. കളമശേരി രാജഗിരി കോളെജും പയസ് ടെൻത് പള്ളിയും സന്ദർശിച്ച സ്ഥാനാർത്ഥി ഇടപ്പള്ളി ടോളിലും സൗത്ത് കളമശേരിയിലും പ്രവർത്തകരോടും നേതാക്കന്മാരോടുമൊപ്പം കടകളിൽ കയറി വോട്ട് ചോദിച്ചു. ഏലൂർ, കരുമാലൂർ പഞ്ചായത്തുകളിലെയും സന്ദർശനത്തിന് ശേഷം പറവൂർ, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു.

Ernakulam
English summary
hybi eeden actively participate election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X