കൊച്ചി ഭരിക്കാൻ ഐഎഎസ് ദമ്പതികൾ: കളക്ടറേറ്റിൽ ആദ്യസംഭവം
കൊച്ചി: എറണാകുളം ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികളെത്തുന്നു. പുതിയതായി നിയമിക്കപ്പെട്ട ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീനാണ് എറണാകുളം കളക്ടറേറ്റിലെ ജില്ലാ ഡലവപ്പ്മെന്റ് ഓഫീസർ. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയാണ്. ഇതിനിടെയാണ് ഭർത്താവ് ജാഫർ മാലിക്ക് എറണാകുളം ജില്ലാ കളക്ടറായി നിയമിതനാകുന്നത്. റോഡ് ആൻജ് ബീവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്നാണ് ജാഫർ മാലിക്ക് എറണാകുളം ജില്ലാ കളക്ടറായി നിയമിക്കപ്പെടുന്നത്.

സ്മാർട്ട് സിറ്റി മിഷന്റെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുള്ള ചുമതലകളുമാണ് അഫ്സാനയ്ക്ക് നൽകിയിട്ടുള്ളത്. വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡിയുടെ ചുമതലയും അഫ്സാനയ്ക്കാണ് നൽകിയിട്ടുള്ളത്. രാജസ്ഥാൻ സ്വദേശിയാണ് ജാഫർ മാലിക്ക്. ഭാര്യ അഫ്സാനയാവട്ടെ ജാർഖണ്ഡ് സ്വദേശിയാണ്. നേരത്തെ മലപ്പുറം കളക്ടറായിരുന്നിട്ടുള്ളയാളാണ് ജാഫർ മാലിക്ക്. അമാൻ മാലിക്കാണ് മകൻ.












Click it and Unblock the Notifications