എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക സമാധാന ദിനം: 42 മിനിട്ടില്‍ 100 കാര്‍ട്ടൂണുകളുമായി കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ

Google Oneindia Malayalam News

കൊച്ചി: സെപ്തംബര്‍ 21 ആണ് ലോക സമാധാന ദിനമായി ആചരിക്കുന്നത്. ലോക സമാധാന ദിനാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനവുമായാണ് കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ എത്തിയിരിക്കുന്നത്.

42 മിനിട്ട് 20 സെക്കന്‍ഡുകൊണ്ട് ഇബ്രാഹിം ബാദുഷ വരച്ച് തീര്‍ത്തത് 100 കാര്‍ട്ടൂണുകള്‍ ആയിരുന്നു. വെറും നൂറ് കാര്‍ട്ടൂണുകള്‍ എന്നതല്ല ഇതിന്റെ പ്രത്യേകത. സമാധാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്ന വെള്ളരിപ്രാവുകള്‍ ആയിരുന്നു ഈ കാര്‍ട്ടൂണുകളില്‍ എല്ലാം പ്രധാന കഥാപാത്രം.

Ibrahim Badusha

സെപ്തംബര്‍ 20 ന് ഫേസ്ബുക്കിലും യൂട്യൂബിലും ലൈവ് ആയിട്ടായിരുന്നു ഇബ്രാഹിം ബാദുഷയുടെ കാര്‍ട്ടൂണ്‍ വര. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്‍ട്ടൂണുകള്‍ വരച്ച് അന്താരാഷ്ട്ര തലത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ആലുവ സ്വദേശിയായ ഇബ്രാഹിം ബാദുഷ ഇപ്പോള്‍.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ലോക സമാധാന ദിനത്തോടനുബന്ധിച്ച് ഇബ്രാഹിം ബാദുഷ ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തിയിരുന്നു. ഇത്തവണത്തെ നൂറ് കാര്‍ട്ടൂണുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കടന്നുവന്നിട്ടുണ്ട്. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ ശ്രമങ്ങള്‍ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.

Recommended Video

cmsvideo
കൊവിഡ്് ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രമേഹ രോഗികള്‍ | Oneindia Malayalam

1981 മുതല്‍ ആണ് സെപ്തബര്‍ 21 അന്താരാഷ്ട്ര സമാധാന ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത്. ലോകസമാധാനത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ദിനാചാരണം.

ചങ്ങരംകുളത്ത് ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വരുന്നു; 34 കുടുംബങ്ങള്‍ക്ക് താമസിക്കാംചങ്ങരംകുളത്ത് ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വരുന്നു; 34 കുടുംബങ്ങള്‍ക്ക് താമസിക്കാം

കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കംകാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം

Ernakulam
English summary
Ibrahim Badusha draws 100 cartoon in 42 minutes, as part of world peace day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X