അഭിമന്യൂ കൊലപാതകം: സിപിഎം ഭീകരവാദികള്‍ക്ക് കേരളത്തില്‍ വളരാന്‍ അവസരം നല്കുന്നു. സിപിഎം പ്രാദേശിക അംഗങ്ങള്‍ ബിജെപിയിലേക്ക്... കൂടുമാറിയത് സിപിഎം നിലപാടുകളെ വിമര്‍ശിച്ച്...
മറയൂര്‍: മറയൂരിലെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. അഭിമന്യൂകേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ് ചെയ്യാതെ ഭീകരവാദികള്‍ക്ക് കേരളത്തില്‍ വളരാന്‍ അവസരം ഒരുക്കുന്ന സമീപനമാണ് സി പി എം തുടരുന്നതെന്നും അത്തരം സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന് താല്പര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് സിപിഎം ഏരിയകമ്മിറ്റി അംഗമായ സുശീലയുടെ നേതൃത്വത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ശബരിമല സ്ത്രീ പ്രവേശനം, മീശ നോവല്‍ വിഷയം എന്നിവയില്‍ സിപി എം സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാട് അംഗീകരിക്കനാകില്ലെന്നും സുശീല പറഞ്ഞു.
സി പി എം പ്രാദേശിക നേതാക്കളായ എം.രാജു, രാജി, പട്ടന്, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേര്‍ സി പി എം ല്‍ നിന്നും ബി െജ പി യിലേക്ക് കൂടുമാറിയത്. ഐ എന്‍ റ്റി യു സി നേതാവായ മനോജിന്റെ നേതൃത്വത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി ജെ പിയില്‍ ചേര്‍ന്നു.

ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബി ജെ പി ഇടുക്കി പാര്‍ലിമെന്റ് മണ്ഡലം കണ്‍വീനറും, സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.വേലുക്കുട്ടന് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. തോട്ടംമേഖലയിലടക്കം ബി ജെ പി പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപെടുത്തുമെന്നും പി എ വേലുക്കുട്ടന് പറഞ്ഞു. നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ












Click it and Unblock the Notifications