Get Updates
Get notified of breaking news, exclusive insights, and must-see stories!

നേര്യമംഗലം-ഇടുക്കി റോഡിൽ മലയിടിഞ്ഞു ഗതാഗതം നിലച്ചു: മണിക്കൂറുകള്‍ക്ക് ഒടുവില്‍ പുനഃസ്ഥാപിച്ചു!

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡിൽ മലയിടിഞ്ഞു ഗതാഗതം താൽക്കാലികമായി നിലച്ചു. ഇടുക്കി റോഡിൽ മലയിടിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം-ഇടുക്കി റോഡിൽ കരിമ്പനും തട്ടേക്കണ്ണിക്കും ഇടയിലാണ് ഇന്നലെ പുലർച്ചേ മലയിൽ നിന്നും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസമുണ്ടായത്. മലയിടിഞ്ഞു വീണതോടെ ഇരുഭാഗത്തു നിന്നു വന്ന വാഹനങ്ങൾക്ക് കടന്നു പോകുവാൻ കഴിഞ്ഞില്ല.

idukki-neyramangalamroad-

ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു .കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വഴിയിൽപ്പെട്ടു . വിവരമറിഞ്ഞ് കോതമംഗലത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഏറെ നേരം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. റോഡിലേക്ക് ഉരുണ്ടു വീണ കല്ലുകള്‍ വളരെ ശ്രമകരമായാണ് പൊട്ടിച്ച് നീക്കിയത്. ഗതാഗത തടസ്സമുണ്ടാക്കി വീണു കിടന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും ഏറെ പണിപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+