എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിവില്‍ ലൈന്‍ റോഡില്‍ മരണക്കുഴികള്‍ അടച്ചതില്‍ കൃത്രിമം; നാട്ടുകാര്‍ നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

  • By Desk
Google Oneindia Malayalam News

കാക്കനാട് : സിവില്‍ ലൈന്‍ റോഡിലെ മരണക്കുഴികള്‍ അടക്കാന്‍ കൃത്രിമം കാണിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും നട്ടുകാരും ചേര്‍ന്ന് നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പടമുകള്‍- സീപോര്‍ട് എയര്‍പോര്‍ട് ലിങ്ക് റോഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്ന കുഴികളില്‍ ടാറിംങ് നടത്തിയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. പ്ലാസ്റ്റിക് ചാക്കില്‍ കൊണ്ട് വന്ന മെറ്റല്‍ ടാര്‍ മിശ്രിതം കുഴികളില്‍ നിറച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

<strong>പ്രളയവും കുപ്രചരണവും ചതിച്ചു.. ശബരിമല വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്</strong>പ്രളയവും കുപ്രചരണവും ചതിച്ചു.. ശബരിമല വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മരണക്കുഴികള്‍ നികത്താന്‍ പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ കരാറുകാരനുമായി കൃത്രിമം കാട്ടിയതെന്നാണ് ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ നടത്തിയിരുന്ന തൊഴിലാളികള്‍ പണിയായുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് സ്ഥലം വിട്ടു. തൃക്കാക്കര പൊലിസെത്തിയാണ് പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കിയത്.

clcteklmroad

കുഴികളടക്കാന്‍ താല്‍കാലിക ശ്രമം മാത്രമാണ് നടത്തിയതെന്നും ലിങ്ക് റോഡില്‍ ഇതുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയിട്ടില്ലെന്നാണ് പൊലിസ് നിര്‍ദേശ പ്രകാരം സ്ഥലത്തെത്തിയ പൊതുമാരമത്ത് ഉദ്യോഗസ്ഥന്റെ വിശദീകരണം. അടുത്ത ആഴ്ച ടാറിംങ് തുടങ്ങുമെന്നും അതുവരെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണ് സ്വീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് അധികൃതര്‍ക്കെതിരേ പ്രതിഷേധം രൂക്ഷമായിക്കെയാണ് ലിങ്ക് റോഡില്‍ കുഴികളടക്കാനുള്ള ശ്രമം നാട്ടുകാരെ സംശത്തിനിടക്കി. മാസങ്ങള്‍ക്കു മുമ്പ് ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണി വൈകിപ്പിച്ചതാണ്

റോഡിലെ കുഴിയില്‍ വീണു ബൈക്ക് യാത്രികനായ എബിന്റെ (23) മരണത്തിനു കാരണമായതെന്നാണ് ആരോപണം. നാട്ടുകാര്‍ നടത്തിയ നിരവധി സമരങ്ങള്‍ക്കൊടുവില്‍ ഒരാഴ്ച മുമ്പാണ് റോഡിലെ കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി തുടങ്ങിയ പടമുകള്‍ ജങ്ഷനു സമീപം തന്നെയാണ് യുവാവിന്റെ ജീവനെടുത്ത അപകടം സംഭവിച്ചത്. പെട്രോള്‍ നിറക്കാന്‍ പടമുകള്‍ പമ്പിലേക്ക് പോകുമ്പോഴാണ് യുവാവ് ഓടിച്ചിരുന്ന ബുള്ളറ്റ് റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വാഹനത്തിന്റെ പിന്‍ചക്രം മുകളിലേക്ക് പൊങ്ങി യുവാവ് റോഡില്‍ തലയടിച്ച് വീണായിരുന്നു മരണം സംഭവിച്ചത്. യുവാവിന്റെ മരത്തെ തുടര്‍ന്നാണ് സിവില്‍ ലൈന്‍ റോഡില്‍ പടമുകള്‍ മുതല്‍ ആലിന്‍ചുവട് വരെ കുഴികളടക്കാന്‍ തുടങ്ങിയത്്.

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ക്കെതിരേ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധം രൂക്ഷമായിരുന്നു. റോഡ് പണി അനിശ്ചിതമായി വൈകിപ്പിച്ചതിന് രണ്ടു എന്‍ജിയര്‍മാരെ പൊതുമരാമത്ത് മന്ത്രി സസ്പെന്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കുള്ള വ്യക്തമായ തെളിവാണിത്. ഫണ്ട് ലഭ്യമായ വേളയില്‍ കൃത്യമായി പണി നടത്തിയിരുന്നെങ്കില്‍ എബിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Ernakulam
English summary
Illegal acts in road maintanance- people in protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X