Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി, ഫുട്പാത്ത് കൈയ്യേറ്റത്തില്‍ സിപിഎമ്മിനെതിരെ ഹൈക്കോടതി

കൊച്ചി: ഫുട്പാത്തുകള്‍ കൈയ്യേറി കൊടിതോരങ്ങള്‍ സ്ഥാപിക്കുന്നതില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി. സിപിഎം സമ്മേളനത്തിനായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. കോടതിയുടെ അനവധി ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്തുമാകാമെന്നാണോ എന്നും ജഡ്ജ് ചോദിച്ചു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ താന്‍ എതിര്‍പാര്‍ട്ടിയുടെ വക്താവാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

1

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാന്‍, ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ? കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വെച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരലം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി. റോഡില്‍ നിറയെ ഭരണ കക്ഷിയുടെ കൊടികള്‍ ആണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയായിരുന്നു. റോഡരികിലെ ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ പേരില്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് എതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.

ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കാര്യമായ നടപടി എടുക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനിടെയാണ് ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഭരണകക്ഷിയുടെ ബോര്‍ഡുകള്‍ നിറഞ്ഞ് നില്‍ക്കുന്നതെന്ന് അമിക്കസ് ക്യൂരി ചൂണ്ടിക്കാണിച്ചു. അതേസമയം അനധികൃത ബോര്‍ഡ് നീക്കാനായിട്ടില്ലെങ്കില്‍ സെക്രട്ടി സ്ഥാനത്ത് എങ്ങനെയാണ് ഇരിക്കാന്‍ സാധിക്കുക. കലൂരില്‍ അടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകള്‍ കാണാം. ഇതെല്ലാം കണ്ട് നില്‍ക്കുന്ന നോക്കുകുത്തിയാണ് ഹൈക്കോടതിയെന്ന് കരുതരുത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് കോടതി തുറന്നടിച്ചു.

അതേസമയം നനഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പോലും ധൈര്യമില്ലെന്ന് കോടതി പറഞ്ഞു. സിപിഎമ്മിന് കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷന്‍ അറിയിച്ചു. അഞ്ചാം തിയതിക്ക് ശേഷം എല്ലാം കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. അതേസമയം റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥനങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+