എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ ചാരായം വാറ്റി വില്‍ക്കല്‍: സഹസംവിധായകനെ എക്സൈസ് സംഘം പിടികൂടി

Google Oneindia Malayalam News

കൊച്ചി: ലോക്ക് ഡൗണ്‍സ കാരണം മദ്യം കിട്ടാതായത് സ്ഥിരം കുടിയന്‍മാരില്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ പലരും ലഹരിക്കായി മറ്റ് ചിലവഴികളും തേടി തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചാരായം വാറ്റല്‍. ആളൊഴിഞ്ഞ പറമ്പ് മുതല്‍ സ്വന്തം വീടിന്‍റെ അടുക്കളിയിലും ബാത്ത് റൂമിലും ചാരായം വാറ്റിയവരെ എക്സൈസ് പിടികൂടിയത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ വീട്ടില്‍ ചാരായം വാറ്റിയതിന് ഒരു സഹസംവിധായകനും എക്സൈസ് സംഘത്തിന്‍റെ പിടിയിലയിരിക്കുകയാണ്.

ചാരായം വാറ്റിലേക്ക്

ചാരായം വാറ്റിലേക്ക്

ലോക് ഡൗണ്‍ കാരണം സിനിമ, സീരിയൽ നിർമാണങ്ങൾ നിന്നു പോകുകയും സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെയാണ് സീരിയില്‍ സംഹസംവിധായകന്‍ ചാരായം വാറ്റിലേക്ക് തിരിഞ്ഞത്. കുന്നത്തു നാട് ഒക്കൽകര സ്വദേശി വട്ടപ്പാറ മണി (28) ആണ് വാഷും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

സഹസംവിധായകന്‍

സഹസംവിധായകന്‍

മലയാളത്തിലെ ഒരു പ്രമുഖ സീരിയിലിന്‍റെ സഹസംവിധായകനായിരുന്നു ഇയാള്‍. വീട്ടില്‍ ചാരായം വാറ്റുന്നുവെന്ന് എക്സൈസ്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് എഎസ് രഞ്ജിത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മണിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഒഴിച്ചു കളഞ്ഞു

ഒഴിച്ചു കളഞ്ഞു

അന്വേഷണം സംഘം സ്ഥലത്തെത്തി വാതിലില്‍ മുട്ടിയെങ്കിലും ഏറെ സമയം കഴിഞ്ഞായിരുന്നു വാതില്‍ തുറന്നത്. ഈ സമയത്ത് പ്രതി വീട്ടിലുണ്ടായിരുന്ന വാറ്റ് ചാരായവും വാഷും ടോയ്ലറ്റില്‍ ഒഴിച്ചു കളയുകയായിരുന്നു. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തിരുന്നു.

പരിശോധന

പരിശോധന

ഏറെ നേരം പണിപ്പെട്ടത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് വാതില്‍ തുറക്കാന്‍ സാധിച്ചത്. തുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥർക്കു ലഭിച്ചത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എണ്ണം കൂടി

എണ്ണം കൂടി

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെഎസ് മുഹമ്മദ് ഹാരിഷും സംഘവും മണിക്കെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ അനധികൃതമായി മദ്യ ഉൽപാദനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ലോക്ക്ഡൌണിനിടെ സ്വന്തമായി യന്ത്രവത്കൃത വഞ്ചി പണിത് ബാബു

 രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!! രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!

 വിജയ് മല്യയ്ക്ക് മുന്നിൽ വഴികളില്ല? അപ്പീൽ തള്ളി ബ്രിട്ടീഷ് കോടതി, 28 ദിവസത്തിനുള്ളിൽ നാടുകടത്തൽ!! വിജയ് മല്യയ്ക്ക് മുന്നിൽ വഴികളില്ല? അപ്പീൽ തള്ളി ബ്രിട്ടീഷ് കോടതി, 28 ദിവസത്തിനുള്ളിൽ നാടുകടത്തൽ!!

 '1990-2020 കാലയളവിലെ ജീവനക്കാര്‍ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്‍കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ '1990-2020 കാലയളവിലെ ജീവനക്കാര്‍ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്‍കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ

Ernakulam
English summary
illegal sale of liquor: Excise party arrested assistant director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X