• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിമെട്രോക്ക് ഇറക്കുമതി മണല്‍

  • By Soorya Chandran

കൊച്ചി: കൊച്ചി മെട്രോയ റെയിലിന്റെ നിര്‍മാണത്തിന് കമ്പോഡിയയില്‍ നിന്നുള്ള മണല്‍ ഉപയോഗിച്ചേക്കും. ആറ് മാസമായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വാര്‍ഫില്‍ കസ്റ്റംസ് ക്ലിയറന്‍സ് കിട്ടാതെ കിടന്നിരുന്ന 32,000 ടണ്‍ മണലാണ് മെട്രോ റെയിലിന്റെ നിര്‍മാണത്തിന് എടുത്താലോ എന്ന് ആലോചിക്കുന്നത്.

വാര്‍ഫില്‍ കിടക്കുന്ന മണല്‍ വില്‍ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍ ജോലികളുടെ കോണ്‍ട്രാക്ടര്‍മാര്‍ കമ്പോഡിയന്‍മണലിന്റെ ഗുണ നിലവാരം പിശോധിച്ചുവരികയാണ്. കോയമ്പത്തൂരിലെ രാജ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് മണല്‍ ഇറക്കുമതി ചെയതിട്ടുള്ളത്.

ഗുണനിലവാരം ഉണ്ടെങ്കില്‍ ഈ മണല്‍ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്. വിലയും ഗുണനിലവാരവും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം.

അഞ്ച് ലക്ഷം ഖന മീറ്റര്‍ മണലാണ് കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ആകെ ആവശ്യമാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. പുഴമണല്‍ ഒരു പരിധിയില്‍ കൂടുതല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൃത്രിമമണലിലെ കുറിച്ചും കരാറുകാര്‍ ആലോചിക്കുന്നുണ്ട്. മണല്‍ ഇറക്കുമതി ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗ്ഗം.

നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായി മണല്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ മണല്‍ ഖനനം നിയന്ത്രിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറത്തിറക്കിയ പുതിയ ഉത്തരവ് തമിഴ് നാട്ടിലേയും മണല്‍ ലഭ്യതയെ ബാധിച്ചിരിക്കുകയാണ്.

കമ്പോഡിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത മണല്‍ എറണാകുളത്തേയും മലപ്പുറത്തേയും ചില നിര്‍മാണ കമ്പനികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞത്. ടണ്ണിന് 2,600 രൂപയും വാഹനച്ചാര്‍ജ്ജും ആണ് ഈടാക്കുന്നത്.

Ernakulam

English summary
A part of the 32,000 tonnes of sand imported from Cambodia, which remains dumped at the Cochin Port wharf for the past six months following customs clearance issues, may be used for Kochi Metro works.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more