എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൾസർ സുനിയ്ക്ക് ജയിലിൽ സിം കാർഡ് നൽകിയ പ്രതി മാല പൊട്ടിക്കൽ കേസിൽ പിടിയിൽ

  • By Desk
Google Oneindia Malayalam News

അങ്കമാലി : നടി ആക്രമണക്കേസിലെ പ്രധാന പ്രതി പൾസർ സുനിയ്ക്ക് ജയിലിൽ സിം കാർഡ് എത്തിച്ച് നൽകിയ കേസിലെ പ്രതിയെ ബൈക്കിൽ എത്തി മാല പൊട്ടിച്ച കേസിൽ അങ്കമാലി പൊലീസ് പിടികൂടി. കാക്കനാട് അമ്പാടി ഗോഗുലത്തിൽ മലപ്പുറം താനൂർ ചെമ്പന്‍റെ പുരയ്ക്കൽ ഇമ്രാൻഖാൻ (33)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.

<strong>ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്</strong>ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്

കുറെ നാളുകളായി കെടിഎം ഡ്യൂക്ക് ബൈക്കിൽ യാത്ര ചെയ്ത് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാലയും മറ്റും മോഷണം നടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അങ്കമാലി , നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളിലായി മുപ്പത് പവനോളം സ്വർണം കവർന്ന കേസുകളിൽ പ്രതിയാണ്.

Imran Khan

അങ്കമാലിയിൽ അഞ്ച് കേസുകളിലും നെടുമ്പാശേരിയിൽ മൂന്ന് കേസുകളിലും സംഭവം നടത്തിയത് പ്രതിയാണന്ന് സമ്മതിച്ചിട്ടുണ്ട് .വീഡിയോഗ്രാഫറായി ജോലി നോക്കിയിരുന്ന പ്രതി 2011യിൽ ഒരു വിവാഹത്തിന് വീഡിയോ പിടിക്കുന്നതിനായി സുഹൃത്തിന്‍റെ കാറിൽ പോകവേ കാറ് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിയുകയും വണ്ടിയ്ക്ക്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇലട്രിക് പോസ്റ്റ് നന്നാക്കുന്നതിന് 10000 രൂപയും കാർ നന്നാക്കുന്നതിന് 40000 രൂപയും വേണ്ടി വന്നിരുന്നു ഇതിന് വേണ്ടിപണം കണ്ടെത്തുന്നതിനാണ് പ്രതി കൂട്ടുകാരായ വിഷ്ണു ,തവള അജിത്ത് എന്നിവരും ചേർന്ന് മാല പൊട്ടിക്കാൻ പദ്ധതിയിട്ടത്.

അന്ന് പ്രതി കളമശേരി , തൃക്കാക്കര ,പാലാരിവട്ടം , ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ 17 കേസുകളിൽ 35 ഓളം പവൻ സ്വർണ്ണം കവർന്നിരുന്നു. ഈ കേസുകളിൽ ശിക്ഷ കിട്ടാതിക്കാൻ സ്വർണം നഷ്ടപ്പെട്ടവർക്ക് പണം നൽകുന്നതിനാണ് വീണ്ടും മോഷണം നടത്തിയിരുന്നത്. ആലുവ റൂറൽ ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായർ ഐപിഎസിന്‍റെ നേതൃത്വത്തിൽ ആലുവ ഡി വൈഎസ്പി എൻ.ആർ. ജയരാജ് , അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്പെക്റ്റർ മുഹമ്മദ് റിയാസ് , പൊലീസ് സബ് ഇൻസ്പെക്റ്റർമാരായ സോണി മത്തായി , സിഐ വിൽസൻ , എഎസ്ഐമാരായ അഷറഫ് , എം.എൻ സുരേഷ്, സിപിഒമാരായ റോണി , സുധീഷ് , ജിസ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Ernakulam
English summary
Imran Khan arrested for theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X