കൊച്ചിയില്‍ യുവാവ് നടുറോഡില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം കലൂരില്‍ യുവാവ് നടുറോഡില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഉള്ളത്. കത്തികൊണ്ട് കയ്യിലും കഴുത്തിലും യുവാവ് സ്വയം മുറിവേല്‍പ്പിച്ചതായാണ് ദൃക്സാക്ഷി പറഞ്ഞത്.
കലൂര്‍ മാര്‍ക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടില്‍ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുന്‍പു സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചെന്നാണ് റിപ്പോർട്ട് .
രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത് ഓട്ടോറിക്ഷാ തൊഴിലാളികളാണ്. കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ വൈകീട്ട് ആറ് മണിക്കാണ് സംഭവം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതിന്റെ വീഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications