സൊമാലിയൻ തീരത്ത് വീണ്ടും ആയുധവേട്ട; പിടികൂടിയത് എകെ 47 ഉൾപ്പെയുള്ള മാരകായുധങ്ങൾ
കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻനാവിക സേന വീണ്ടും ആയുധങ്ങൾ പിടിച്ചെടുത്തു. ആഫ്രിക്കൻ മുനമ്പിൽ സൊമാലിയൻ തീരത്തു നിന്നും 20 നോട്ടിക്കൽ മൈൽ ഉള്ളിൽ നാവിക സേനയുടെ നിരീക്ഷണ കപ്പൽ സുനൈന നടത്തിയ പരിശോധനിയിലാണ് എക-47 തോക്കുകളും വെടിയുണ്ടകളുമുൾപ്പെടെ പിടിച്ചെടുത്തത്.
സംശയകരമായ സാഹചര്യത്തിൽ നീങ്ങിയ ബോട്ടിനെ നിരീക്ഷണ കപ്പൽ പിന്തുടർന്നു തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് എകെ-47 ഉൾപ്പെടെ അഞ്ചു തോക്കുകളും 471 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തത്. ബോട്ടിനെ പിന്നീട് പോകാൻ അനുവദിച്ചു. കഴിഞ്ഞ ഒൻപതിനു നടന്ന മറ്റൊരു ഓപ്പറേഷനിൽ സൊമാലിയൻ തീരത്തു നിന്നും നാല് എകെ-47 തോക്കുകളും ഒരു ലൈറ്റ് മിഷീൻ ഗണ്ണും പിടിച്ചെടുത്തിരുന്നു.

കടൽക്കൊള്ളക്കാരെ നേരിടാനുള്ള രാജ്യാന്തര നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒക്റ്റോബർ മുതൽ ഐഎൻഎസ് സുനൈന ഏദൻ കടലിടുക്ക് കേന്ദ്രീകരിച്ചു നിരീക്ഷണവും പരിശോധനയും നടത്തുകയാണ്. ഐക്യരാഷ്ടസഭയുടെ സുരക്ഷാകൗൺസിൽ തീരുമാന പ്രകാരമാണു മത്സ്യബന്ധന യാനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ചൈന, ജപ്പാൻ, യുഎസ്, റഷ്യ, പാകിസ്ഥാൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നാവികസേനകളും സൊമാലിയൻ തീരത്തു നിരീക്ഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications