• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചാലക്കുടിയിൽ 15000 വോട്ടുകൾക്ക് ഇന്നസെന്‍റ് വിജയിക്കുമെന്ന് എൽഡിഎഫ്; ഉയർന്ന പോളിങ് വിജയം സമ്മാനിക്കുമെന്ന് യുഡിഎഫ്

  • By Desk

ചാ​​​ല​​​ക്കു​​​ടി: ചാ​​​ല​​​ക്കു​​​ടി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​ലെ റോ​ക്കോ​ർ​ഡ് പോ​ളി​ങ് തു​ണ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യു​ഡി​എ​ഫ്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15000 വോ​ട്ടു​ക​ൾ​ക്ക് ഇ​ന്ന​സെ​ന്‍റ് വി​ജ​യി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ്. ചാ​ല​ക്കു​ടി​യി​ൽ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ബി​ജെ​പി​യും. പോ​ളി​ങ് ഉ​യ​ർ​ന്ന​തോ​ടെ വി​ജ​യം പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ച്ച് മു​ന്ന​ണി​ക​ൾ.

തില്ലങ്കേരിയില്‍ ഉഗ്രസ്‌ഫോടനം: കശുവണ്ടി ശേഖരിക്കുന്നയാള്‍ക്ക് പരുക്കേറ്റു, പൊട്ടിയത് ഐസ്ക്രീം ബോംബെന്ന് നിഗമനം...

ട്വ​ന്‍റി-​ട്വ​ന്‍റി​യു​ടെ വോ​ട്ടു​ക​ളോ​ടെ യു​ഡി​എ​ഫി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യി കു​ന്ന​ത്തു​നാ​ട്ടി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി സീ​റ്റ് നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​ക​ൾ​ക്കു​ള്ള​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​കെ വോ​ട്ടു​ക​ളി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ൽ വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും ക​ണ​ക്കു കൂ​ട്ടു​ന്നു. ഇ​തോ​ടൊ​പ്പം എ​ൽ​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന തി​രു​വാ​ണി​യൂ​ർ അ​ട​ക്ക​മു​ള്ള മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​യാ​ൽ കു​ന്ന​ത്തു​നാ​ട്ടി​ൽ ഭൂ​ര​പ​ക്ഷം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​ട​തു ക്യാം​പി​ന്‍റെ പ്ര​തീ​ക്ഷ.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പി​ന്തു​ണ​യും ക​ഴി​ഞ്ഞ ത​വ​ണ ഇ​ന്ന​സെ​ന്‍റ് കു​ന്ന​ത്തു​നാ​ട്ടി​ല്‍ നേ​രി​യ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്ന​തും ഇ​ട​തു​മു​ന്ന​ണി​ക്ക് ആ​ശ​ക്ക് വ​ക​ന​ല്‍കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ​ര​മ്പ​രാ​ഗ​ത യു​ഡി​എ​ഫ് മ​ണ്ഡ​ല​മാ​യ കു​ന്ന​ത്തു​നാ​ട് കൈ​വി​ട്ട് പോ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. ഉ​യ​ര്‍ന്ന പോ​ളി​ങ്ങ് അ​തി​നാ​ല്‍ ത​ങ്ങ​ള്‍ക്ക​നു​കൂ​ല​മാ​കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് ക​രു​തു​ന്നു.

കു​ന്ന​ത്തു​നാ​ടി​ന് പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​യ ആ​ലു​വ​യി​ലാ​ണ് കോ​ണ്‍ഗ്ര​സി​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന പോ​ളി​ങ്ങ് ന​ട​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍ഗ്ര​സി​ന് ആ​ലു​വ​യി​ല്‍ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​ട​തു​മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞ​ത​വ​ണ മു​ന്നേ​റ്റം നേ​ടി​കൊ​ടു​ത്ത ക​യ്പ​മം​ഗ​ലം, കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ളി​ങ്ങ് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു​ണ്ട്. പ​ക്ഷെ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി ശ​ക്ത​മാ​യി നി​ല്‍ക്കു​ന്ന​തും ഇ​വി​ടെ​യാ​ണെ​ന്ന​തും ഇ​ട​തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

എ​ന്നാ​ൽ സി​പി​എം ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം 15000 മു​ത​ൽ 18000 വ​രെ വോ​ട്ടു​ക​ൾ​ക്ക് ഇ​ന്ന​സെ​ന്‍റി​ന് ജ​യി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സി​പി​എ​മ്മി​നെ തു​ണ​യ്ക്കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. കു​ന്ന​ത്തു​നാ​ട്ടി​ൽ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി. ത​ങ്ങ​ളു​ടെ വോ​ട്ട് ബാ​ങ്ക് നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​ധി​ച്ചു. എ​ന്നാ​ൽ പോ​ളി​ങ് ഉ​യ​ർ​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട്. എ​​​ന്നാ​​​ൽ ആ​​​ലു​​​വ, അ​​​ങ്ക​​​മാ​​​ലി, പെ​​​രു​​​മ്പാ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പോ​​​ളി​​​ങ് ഉ​​​യ​​​ർ​​​ന്ന​​​തും ഇ​​​ട​​​തു ക്യാം​​​പി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്.

Ernakulam

English summary
Innocent win in Chalakkudi constituency says LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X