എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലയാളി ബസുകൾക്ക് പിടി വീഴുന്നു; 76 ബസുകളിൽ പരിശോധന, 11 എ​ണ്ണ​ത്തി​ന് പിഴ

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: അ​ന്ത​ർ സം​സ്ഥാ​ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ജി​ല്ല​യി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 76 ടൂ​റി​സ്റ്റ് ബ​സു​ക​ൾ പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല, ഇ​ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു രാ​വി​ലെ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിരപ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിര

പെ​ർ​മി​റ്റ് പ്ര​കാ​ര​മാ​ണോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. 76 ബ​സു​ക​ളി​ൽ 11 എ​ണ്ണ​ത്തി​ന് 5000 രൂ​പ വീ​തം മൊ​ത്തം 55,000 രൂ​പ പി​ഴ ചു​മ​ത്തി. ഇ​തി​ൽ ഏ​ഴ് ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഉ​ട​ൻ പി​ഴ ഒ​ടു​ക്കി. മ​റ്റു​ള്ള​വ​യ്ക്കു സ​മ​യം അ​നു​വ​ദി​ച്ചു. കോ​ൺ​ട്രാ​ക്റ്റ് കാ​ര്യേ​ജ് പെ​ർ​മി​റ്റു​ള്ള ടൂ​റി​സ്റ്റ് ബ​സി​ൽ ച​ട്ടം ലം​ഘി​ച്ചു വ്യ​ത്യ​സ്ത യാ​ത്രാ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കി​യ​തി​നും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്ത​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. സ്റ്റേ​റ്റ് കാ​ര്യേ​ജ് ലൈ​സ​ൻ​സ് ഉ​ള്ള ബ​സു​ക​ൾ​ക്കു മാ​ത്ര​മാ​ണ് വ്യ​ത്യ​സ്ത നി​ര​ക്കി​ന് അ​നു​മ​തി​യു​ള്ള​ത്.

privatebusinspection-


അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ക​യ​റ്റി​യ​തി​നും പി​ഴ ഈ​ടാ​ക്കി. മി​ക്ക ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലും പെ​ർ​മി​റ്റ് ലം​ഘി​ച്ച് ഹാ​ർ​ഡ്‌​വെ​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളും ക​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. 11 ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കു മാ​ത്ര​മാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ മി​ക്ക ബ​സു​ക​ളി​ലും പെ​ർ​മി​റ്റ് ലം​ഘ​നം ക​ണ്ടെ​ത്തി. ഈ ​ബ​സു​ക​ൾ​ക്ക് പാ​ല​ക്കാ​ടും തൃ​ശൂ​രും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ൽ ഒ​ഴി​വാ​ക്കി​യ​ത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​മ​നോ​ജ്കു​മാ​ർ, എ​റ​ണാ​കു​ളം ആ​ർ​ടി​ഒ ജോ​ജി പി.​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രാ​യ ദീ​പു, ത​മ്പി, സ്മി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നു സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Ernakulam
English summary
Inspection in 76 buses in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X