എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ : മധു കൊങ്കണ റോയ്

  • By Desk
Google Oneindia Malayalam News

കളമശേരി: കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ദേശീയ സാംസ്‌കാരിക വിനിമയ കൗണ്‍സില്‍ റീജിയണല്‍ ഡയറക്ടര്‍ മധു കൊങ്കണ റോയ്. രണ്ടാമത് കേരള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇപ്പോള്‍ ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ നേട്ടം മറ്റു വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ നിന്നും വിദ്യാഭ്യാസം നേടാന്‍ പ്രചോദനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍ ചന്ദ്രമോഹനകുമാര്‍, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ഐ ആര്‍ എ എ ഡയറക്ടര്‍ ഡോ. കെ കെ സാജു, സെയ്ഫ് സോഫ്റ്റ്‌വെയര്‍ ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ പ്രവീണ്‍ കൃഷ്ണന്‍, കിസ പ്രസിഡന്റ് അജ്ക്വിനെ കിംങ്ങ്‌സ്ലേ കീമ എന്നിവര്‍ സംസാരിച്ചു.

Madhu Kaongana Ray

തുടര്‍ന്ന് കുസാറ്റ് ഗ്രൗണ്ടില്‍ കേരള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി ടീമും കുസാറ്റ് ടീമും ചേര്‍ന്നുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ന്യൂ ലാബ് ബ്ലോക്കില്‍ നടക്കുന്ന ബിരുദ അനുമോദന ചടങ്ങില്‍ ഇന്ത്യയിലെ നൈജീരിയന്‍ സ്ഥാനപതി മേജര്‍ ജനറല്‍ ക്രിസ് സണ്‍ഡെ ഈസ് മുഖ്യാതിഥി ആയിരിക്കും. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലും കോളേജുകളിലും ബിരുദം നേടിയ 40 ഓളം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തുടര്‍ന്ന് സാംസ്‌കാരിക സന്ധ്യയും ഉണ്ടായിരിക്കുമെന്ന് ഐ ആര്‍ എ എ ഡയറക്ടര്‍ ഡോ. കെ കെ സാജു അറിയിച്ചു.
Ernakulam
English summary
Ernakulam Local News about International students who got theri graduation from kerala became kerala's ambassadors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X