• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മെട്രോ സ്ഥലമേറ്റെടുപ്പ്; ശീമാട്ടിയുടെ ഭൂമി അഴിമതിയിൽ അന്വേഷണം, അന്വേഷണ പരിധിയിൽ മുൻ ജില്ലാ കലക്ടർ രാജമാണിക്യം, ആരോപണം ശീമാട്ടി ടെക്സ്റ്റൈൽസ് വക 32 സെന്റ് സ്ഥലം ഏറ്റെടുത്തുതുമായി ബന്ധപ്പെട്ട്...

  • By Desk

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ പ​ദ്ധ​തി​യ്ക്കാ​യി എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ശീ​മാ​ട്ടി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. രാ​ജ​മാ​ണി​ക്യം എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്റ്റ​റാ​യി​രി​ക്കെ ന​ട​ത്തി​യ ഇ​ട​പാ​ടി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി കാ​ട്ടി 2016ൽ ​ക​ള​മ​ശേ​രി സ്വ​ദേ​ശി ജി.​ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​യി​ൽ ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നു കൊ​ല്ലം മു​മ്പു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ബംഗാളില്‍ സിനിമാ ടിവി താരങ്ങള്‍ ബിജെപിയിലേക്ക്.... 12 പേരെ പാര്‍ട്ടിയിലെത്തിച്ച് മുകുള്‍ റോയ്

മെ​ട്രോ സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ വ്യ​വ​സ്ഥ​ക​ളി​ൽ ശീ​മാ​ട്ടി​ക്ക് മാ​ത്ര​മാ​യി ഇ​ള​വു​വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. മെ​ട്രൊ നി​ർ​മ്മാ​ണ​ത്തി​നു എ​റ​ണാ​കു​ളം മാ​ധ​വ ഫാ​ർ​മ​സി ജം​ക്‌​ഷ​ന് സ​മീ​പം എം​ജി റോ​ഡി​ൽ ശീ​മാ​ട്ടി വി​ട്ടു​ന​ൽ​കി​യ 32 സെ​ന്‍റ് ഭൂ​മി​യി​ൽ പു​റ​മ്പോ​ക്കു​ഭൂ​മി ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം ശീ​മാ​ട്ടി​യ്ക്ക് മാ​ത്ര​മാ​യി സെ​ന്‍റി​ന് 80 ല​ക്ഷം രൂ​പ വി​ല നി​ശ്ച​യി​ച്ച​തി​ൽ അ​ഴി​മ​തി​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​രാ​ജ​മാ​ണി​ക്യ​ത്തി​നും ശീ​മാ​ട്ടി​യു​ട​മ​ക​ളാ​യ ബീ​നാ ക​ണ്ണ​ൻ, തി​രു​വെ​ങ്കി​ട്ടം എ​ന്നി​വ​ർ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണു 2016ൽ ​ഗി​രീ​ഷ് ബാ​ബു പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ ക​ല​ക്റ്റ​ർ ചെ​യ​ർ​മാ​നാ​യ പ​ർ​ച്ചെ​യ്സ് ക​മ്മി​റ്റി​യാ​ണ് കൊ​ച്ചി മെ​ട്രൊ​യ്ക്കു വേ​ണ്ടി സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​ത്തി​യ​ത്. ശീ​മാ​ട്ടി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ സ്ഥ​ല​ത്തി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം കെ​എം​ആ​ർ​എ​ല്ലി​ന് ഇ​ല്ലെ​ന്നും‌ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

മ​റ്റ് സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് സെ​ന്‍റി​ന് 52 ല​ക്ഷം രൂ​പ ന​ൽ​കു​ന്നി​ട​ത്തു ശീ​മാ​ട്ടി​ക്ക് 80 ല​ക്ഷം ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​ണു പ​രാ​തി.​വ​സ്തു ഏ​റ്റെ​ടു​ക്ക​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു കെ​എം​ആ​ർ​എ​ല്ലും സ്ഥി​രീ​ക​രി​ച്ചി​ര‌ു​ന്നു. കെ​എം​ആ​ർ​എ​ൽ ഫി​നാ​ൻ​സ് ഡ​യ​റ​ക്റ്റ​ർ അ​ബ്ര​ഹാം ഉ​മ്മ​ൻ ത​ന്നെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കൊ​ച്ചി മെ​ട്രോ റെ​യ്ൽ ലി​മി​റ്റ​ഡി​ന്‍റെ എ​തി​ർ​പ്പു ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സെ​ന്‍റി​ന് 80 ല​ക്ഷം രൂ​പ വി​ല നി​ശ്ച​യി​ച്ച​ത്. പ​രാ​തി വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ച്ച 2016ൽ ​രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ ഭാ​ര്യ നി​ഷാ​ന്തി​നി വി​ജി​ല​ൻ​സ് എ​സ്പി​യാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മ​റ്റെ​തെ​ങ്കി​ലും യൂ​ണി​റ്റി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Ernakulam

English summary
Investigation on land corruption in Seematti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X