എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിക്ക് കുരുക്കായി അനില്‍ നമ്പ്യാരുടെ മൊഴിയും; സ്വപ്നയുടെ ആ മൊഴി നമ്പ്യാര്‍ ശരിവെച്ചു?

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണംക്കടത്തിയ കേസുമായി ബന്ധമെന്ന് ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ അദ്ദേഹം നല്‍കിയ മൊഴികളും കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് നേരത്തെ നല്‍കിയ മൊഴികളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്നതിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് സൂചന.

അതേസമയം സ്വപ്നയുടെ ചില മൊഴികള്‍ അനില്‍ നമ്പ്യാര്‍ ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ആ മൊഴി ശരിവെച്ചു?

ആ മൊഴി ശരിവെച്ചു?

തിരുവനന്തപുരത്ത യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ബിജെപി നേതാക്കളെ അടുപ്പിക്കാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചെന്ന് സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷിന്‍റെ ഈ വാദം അനില്‍ നമ്പ്യാര്‍ ശരിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്നയടക്കമുള്ള കേസിലെ മറ്റ് പ്രതികളുമായി ബിജെപിയിലെ ചില നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടന്നത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും സൂചനയുണ്ട്.

ജുലൈ അഞ്ചിന് 2 തവണ

ജുലൈ അഞ്ചിന് 2 തവണ

ജുലൈ അഞ്ചിനാണ് കസ്റ്റംസ് വിവാദ ബാഗേജ് തുറന്ന് സ്വര്‍ണ്ണം പുറത്തെടുക്കുന്നത്. ഇതിന് പിന്നാലെ സ്വപ്ന സുരേഷുമായി അനില്‍ നമ്പ്യാര്‍ രണ്ട് തവണ ഫോണില്‍ സംസാരിച്ചതയാുള്ള രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ചാണ് അനില്‍ നമ്പ്യാര്‍ക്ക് കുരുക്കായുള്ള മൊഴി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയത്.

വാര്‍ത്താകുറിപ്പിറക്കാന്‍

വാര്‍ത്താകുറിപ്പിറക്കാന്‍

സ്വര്‍ണ്ണം പിടിച്ച ബാഗ് വന്നത് നയതന്ത്ര ബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെ കൊണ്ട് വാര്‍ത്താകുറിപ്പിറക്കാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി. കോണ്‍സുല്‍ ജനറലിന്‍റെ നിര്‍ദ്ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നില്‍കി. ഇതേ കുറിച്ചുള്ള കസ്റ്റംസിന്‍റെ ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

സരിത്ത് കുറ്റം ഏല്‍ക്കട്ടേ..

സരിത്ത് കുറ്റം ഏല്‍ക്കട്ടേ..

കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്ന മൊഴിനല്‍കിയിരുന്നു. ഈ മൊഴികളും അനില്‍ നമ്പ്യാര്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോയെന്നാണ് കസ്റ്റംസ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.

Recommended Video

cmsvideo
K Surendran says Janam TV is not a BJP Channel | Oneindia Malayalam
സ്വത്ത് സമ്പാദനത്തെക്കുറിച്ചും

സ്വത്ത് സമ്പാദനത്തെക്കുറിച്ചും


സംസ്ഥാനത്തെ പ്രമുഖരായ ചില ബിജെപി നേതാക്കളില്‍ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും കസ്റ്റംസ് സംഘത്തോട് അനില്‍ നമ്പ്യാര്‍ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചനയുണ്ട്. അനില്‍ നമ്പ്യാര്‍ക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്ന തിരുവനന്തപുരത്തെ ടൈല്‍സ് ഷോറൂം 2019ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലാണ് ഉദ്ഘാടനം ചെയ്തതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

യാത്രാവിലക്ക് നീക്കാന്‍

യാത്രാവിലക്ക് നീക്കാന്‍

യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീക്കാന്‍ സഹായം തേടി ബന്ധപ്പെട്ടതുമുതലാണ് അനില്‍ നമ്പ്യാരുമായി സൗഹൃദം തുടങ്ങുന്നതെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അനില്‍ നമ്പ്യാര്‍ സരിത്തും സ്വപ്നയുമായി ബന്ധപ്പെടുന്നത്. യാത്രാനുമതിയുടെ വിവരങ്ങള്‍ തേടി സരിത്തിനെയാണ് അനില്‍ നമ്പ്യാര്‍ ആദ്യം സമീപിക്കുന്നത്.

യാത്രാനുമതി ശരിയാക്കി നല്‍കുന്നത്

യാത്രാനുമതി ശരിയാക്കി നല്‍കുന്നത്

സരിത്താണ് സ്വപ്ന സുരേഷിനെ വിളിക്കാന്‍ നിര്‍ദേശിക്കുന്നത്. പിന്നീട് കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് അനിലിന് യാത്രാനുമതി ശരിയാക്കി നല്‍കുന്നത്. ഈ ബന്ധമാണ് സൗഹൃദത്തിലേക്ക് വളര്‍ന്നത്. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചു. അവിടെ വെച്ച് ഒരുമിച്ച് മദ്യം കഴിച്ചെന്നും സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്നാണ് വിവരം.

പിന്നീടും വിളി

പിന്നീടും വിളി

ആ ദിവസമാണ് യുഎഇയിലെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നതും ബിജെപിക്കു വേണ്ടി യുഎഇ കോൺസുലേറ്റിൻ്റെ സഹായങ്ങളും അഭ്യർത്ഥിക്കുന്നത്. ഇവിടെ വെച്ച് തന്നെയാണ് സുഹൃത്തിന്‍റെ ടൈല്‍ കടയുടെ ഉദ്ഘാടനത്തിന് കോണ്‍സുല്‍ ജനറലിനെ എത്തിക്കുന്ന കാര്യവും ഉറപ്പിക്കുന്നത്. പിന്നീടും സൗഹൃദം പുതുക്കാനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിക്കാറുണ്ടെന്നും സ്വപ്ന അവകാശപ്പെടുന്നു.

 അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി.. അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..

Ernakulam
English summary
janm tv coordinating editor anil nambiar confirms swapna suresh's statement, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X