എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജസ്ന കേസ് സിബിഐയ്ക്ക്: കേസ് ഡയറി കൈമാറാൻ കേരള ഹൈക്കോടതി നിർദേശം

Google Oneindia Malayalam News

കൊച്ചി: ജസ്ന മരിയ ജയിംസ് തിരോധാനക്കേസ് ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് സിബിഐ. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഹൈക്കോടതിയിലാണ് സിബിഐ അറിയിച്ചിട്ടുള്ളത്. ഇതോടെ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഡയറി കൈമാറേണ്ടത്. അതേ സമയം കേസന്വേഷണത്തിന് ആവശ്യമുള്ള വാഹന സൌകര്യം ഉള്‍പ്പെടെ സംസ്ഥാന സർക്കാരാണ് നൽകേണ്ടതെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്ന തിരോധാനത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായും കേസ് ഏറ്റെടുക്കാൻ സന്നദ്ധതയറിച്ചതിന് പിന്നാലെ സിബിഐ ചൂണ്ടിക്കാണിക്കുന്നു.

'സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐ'? നാണമില്ലേയെന്ന് ഷാഫി പറമ്പിൽ'സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐ'? നാണമില്ലേയെന്ന് ഷാഫി പറമ്പിൽ

Recommended Video

cmsvideo
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

ജസ്നയെ കാണാതായി രണ്ട് വർഷമാകുമ്പോള്‍ സഹോദരൻ ജെയ്സ് ജോൺ, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിൽ അനുകൂല വിധിയുണ്ടായത് കുടുംബത്തിനും ആശ്വാസം പകർന്നിട്ടുണ്ട്. സാധ്യമായ തരത്തിൽ എല്ലാ അന്വേഷണവും നടത്തിവരികയാണെന്നും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

 jesna-16094

ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് കേസ് അന്വേഷണത്തിനിടെ പോലീസ് സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തിലാണ് കേസ് മറ്റൊരു ഏജൻസി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പല ഘട്ടങ്ങളിലായി ഐജി മനോജ് എബ്രഹമാം അടക്കമുള്ളവരാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. കേസിൽ തുമ്പുണ്ടാവാതെ വന്നതോടെ ജസ്നയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വാഗ്ധാനം ചെയ്യുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിൽ ഈ അന്വേഷണത്തിലൂടെ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഹർജിക്കാരും വ്യക്തമാക്കിയിരുന്നു. 2018 മാർച്ച് 22നാണ് പത്തനംതിട്ട എരുമേലി സ്വദേശിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിയാണ് ജസ്ന. വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതാവുകയായിരുന്നു. അതേ സമയം ജസ്നയുടെ കാര്യത്തിൽ ഗുരുതരമായി എന്തോ സംഭവിച്ചതായി കരുതുന്നുവെന്നാണ് കേന്ദ്രസർക്കാരിന് വേണ്ടി എഎസ്ജി ചൂണ്ടിക്കാണിച്ചത്.

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

Ernakulam
English summary
Jesna mariya James missing case: CBI will investigate the case, Court directs to hand over the case diary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X