എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഉടമകൾ പണവുമായി മുങ്ങി, സംഭവം കളമശേരിയിൽ...

  • By Desk
Google Oneindia Malayalam News

കളമശേരി: എയർ പോർട്ടുകളിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. ഇടപ്പള്ളി ടോളിൽ എകെജി റോഡിൽ പ്രവർത്തിക്കുന്ന ഫ്ലൈയിംഗ് ജെറ്റ്, സ്ട്രീം ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനയുടമകളാണ് തട്ടിപ്പ് നടത്തി മുങ്ങിയത്. മഹാരാഷ്ട്ര സ്വദേശിയ മുഹമ്മദ് നാസിർ അലി എന്നയാളാണ് കെട്ടിടം വാടകക്ക് എടുത്തിരിക്കുന്നത്.

<strong>മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തീപാറും, 40 പേരുടെ ടീം, പ്രിയങ്കയും എത്തിയേക്കും!!</strong>മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തീപാറും, 40 പേരുടെ ടീം, പ്രിയങ്കയും എത്തിയേക്കും!!

ഈ സ്ഥാപനത്തിന് നഗരസഭ ലൈസൻസ് നൽകിയിട്ടില്ലെന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. എയർഹോസ്റ്റസ്, ഏവിയേഷൻ മാനേജ്മെന്റ്, ഫ്ലൈറ്റ് റേഡിയോ ഓഫീസർ, കൊമേഴ്സ്യൽ പൈലറ്റ് ഗ്രൗണ്ട്, റീടെയിൽ മാനേജ്മെന്റ്, എയർപോർട്ട് ഗ്രൗണ്ട് മാനേജ്മെന്റ്, എയർലൈൻ ടിക്കെറ്റിംഗ് തുടങ്ങിയ കോഴ്സുകളും ഇതോടൊപ്പം ഉണ്ടെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

Cheating case

സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ പണം സ്ഥാപനത്തിലെ ജീവനക്കാരുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നത്. പിന്നീട് ഇതിൽ നിന്ന് ഉമകൾ പണം പിൻവലിക്കുകയായിരുന്നു. രണ്ട് നിലയുള്ള വീടിന്റെ മുകൾ ഭാഗം വാടകക്കെടുത്ത് ഫർണീഷ് ചെയ്ത ആഡംബര ഓഫീസ് ആക്കുകയായിരുന്നു. ഇവിടെ ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്. പോലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും ലഭിച്ചിട്ടില്ല.

പ്രാധമിക അന്വേഷണത്തിൽ പതിനാലോളം പേര് തട്ടിപ്പിനിരയായിട്ടുണ്ടന്നാണ് അറിവ്. ഇതിൽ ഒമ്പത് പേരാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്ന് കളമശേരി സബ് ഇൻപ്പെക്ടർ പി.ജി.മധു പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാരെത്താൻ സാധ്യതയുണ്ട്. വിശദമായ അന്വേഷണം നടന്നലെ കൂടുതൽ വിവരങ്ങൾ ലഭിക്കു. സ്ഥാപനം അടച്ച് കളമശേരി പോലീസ് സീൽ ചെയ്തു.

Ernakulam
English summary
Job cheating case in Kalamassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X