എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരക്ഷമാത്രമായിരുന്നു ആഗ്രഹം... നന്ദി വാക്ക് പോലും പറഞ്ഞില്ല, ജീവിതം വഴി മുട്ടി ഫെറി സാരഥി!

  • By Desk
Google Oneindia Malayalam News

പറവൂർ: ജോൺസൺ പുത്തൻവേലിക്കരക്കാർക്കു സുപരിചിതനാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുക്കാലം പ്രധാന കരകളിലേക്കു പുത്തൻവേലിക്കര ക്കാരെയെത്തിച്ചിരുന്ന ഫെറി ബോട്ടുകളുടെ സാരഥി ജോൺസണായിരുന്നു. കഴിഞ്ഞ 12 വർഷമായി സ്റ്റേഷൻ കടവു ഫെറിയിലെ സ്രാങ്കായിരുന്നു ജോൺസൺ. മാസത്തിൽ ഒന്നോ രണ്ടോ ദിവസം അത്യാവശ്യം കുടുംബക്കാര്യങ്ങൾ വന്നാൽ മാത്രമെ ലീവെടുക്കാറുള്ളു.

അല്ലെങ്കിൽ മുഴുവൻ സമയവും ജോൺസൺ ബോട്ടിലുണ്ടാകും. മെയ് 12 ന് ഉച്ചവരെ 12 വർഷം മുമ്പു തുടങ്ങിയ സ്റ്റേഷൻ കടവു ഫെറിയിലെ സ്രാങ്ക് പണി അവസാനിച്ചു. ആരും ഒരു നല്ല വാക്കുപ്പോലും ജോൺസണോടു പറഞ്ഞില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി കാറ്റിലും മഴയിലും സുരക്ഷിതരായി തങ്ങളെ കരയിലെത്തിച്ച ഫെറി ബോട്ടിന്റെ സാരഥിയോട് സന്തോക്ഷത്തോടെ നന്ദി പറയാൻ പ്പോലും ആരും തയ്യാറായ തുമില്ല.

Johnson

1989 ൽ മാഞ്ഞാലി ഫെറിയിലെ സ്രാങ്കായിട്ടാണ് ജോൺസൺ തന്റെ ഫെറിയിലെ പണി തുടങ്ങുന്നത്. അന്നു ഫെറി ബോട്ടോടിച്ചിരുന്നത് രണ്ടു പേരായിരുന്നു. സ്രാങ്ക് മുകളിലും ഡ്രൈവർ താഴെ ബോട്ടിനുള്ളിലും. സ്രാങ്ക് മുകളിൽ നിന്നും നല്കന്ന മണിയുടെ ശബ്ദത്തിനനുസരിച്ചാണ് താഴെ ഡ്രൈവർ ബോട്ട് നിയന്ത്രിക്കുന്നത്. ഇപ്പോഴത് മാറി ചങ്ങാടത്തിൽ തന്നെ എഞ്ചിൻ ഘടിപ്പിച്ചു ചങ്ങാടത്തിൽ നിന്നു തന്നെ ഡ്രാങ്ക് ഒറ്റയ്ക്കു തന്നെ ഓടിയ്ക്കുന്ന ചെറിയ ചങ്ങാടങ്ങളാണ് ഇപ്പോൾ ഈ മേഖലയിലെ ഫെറി സർവ്വീസ്സുകൾക്കായി ഉപയോഗിയ്ക്കുന്നത്.

മാഞ്ഞാലി പാലം വന്നതോടെ ആ പണി അവസാനിച്ചു.മാളവ ന ഫെറി യിലായിരുന്നു അടുത്ത ഊഴം. അവിടെ കുറച്ചു കാലമെ പണിയെടുത്തുള്ളു. അവിടെ നിന്നും തുരുത്തി പ്പുറം ഫെറിയിലേക്കു മാറി. അവിടെയും പാലം വന്നതോടെ പണി അവസാനിച്ചു. തുരുത്തി പ്പുറം പാലത്തിന്റെ ഉദ്ഘാടന വേളയിൽ കോട്ടപ്പുറം രൂപത മെത്രനായിരുന്ന റൈറ്റ് റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആശംസ പ്രസംഗത്തിൽ ഫെറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പുനരധിവസിപ്പിയ്ക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടിരുന്നു.

പാലത്തിന്റെ ടോൾ ബൂത്തിൽ ഫെറി തൊഴിലാളികൾക്കു പണി നല്കുകുമെന്നു വാഗ്ദാനം നല്കിയെങ്കിലും നടപ്പിലായില്ല. ജോൺസന്റെ അടുത്ത സ്ഥലമായിരുന്നു സ്റ്റേഷൻക്കടവു ഫെറി. കഴിഞ്ഞ 12 വർഷം ആർക്കും ഒരു പരാതിയ്ക്കും അവസരം നല്കാതെ ചിരിയ്ക്കുന്ന മുഖവുമായി ജനങ്ങളെ സേവിച്ച56 ക്കാരാനായ ജോൺസൺ കുടുംബം പോറ്റാനായി പുതിയ കടത്ത് അന്വോഷിയ്ക്കുകയാണ്. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന ജോൺസൺ ഇളന്തിക്കരയിലാണ് താമസിയ്ക്കുന്നത്.

Ernakulam
English summary
Johson's life in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X